അമ്പലപ്പുഴ: കാറ്റിലും തിരമാലയിലുംപെട്ട് മത്സ്യബന്ധനബോട്ടു തകര്‍ന്നു. പുന്നപ്ര വടക്കുപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വാടക്കല്‍ പുന്നക്കല്‍ വീട്ടില്‍ ആല്‍ബിന്റെ ഉടമസ്ഥതയിലുള്ള മാവ് എന്ന വള്ളമാണ് തകര്‍ന്നത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ മത്സ്യബന്ധനം നടത്തി തീരത്തോടടുക്കുമ്പോള്‍ പറവൂര്‍ ഗലീലിയോ പള്ളിക്കു സമീപത്തെ കടല്‍ത്തീരത്തായിരുന്നു സംഭവം. കൂറ്റന്‍ തിരമാലയിലും കാറ്റിലും പെട്ട് മറിഞ്ഞ വള്ളത്തില്‍ എട്ടുതൊഴിലാളികള്‍ഉണ്ടായിരുന്നു.
മറ്റു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചു. വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന എഞ്ചിനും വലയും നശിച്ചു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യത്തൊഴിലാളില്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
















