ചെങ്ങന്നൂര്‍: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ നടപ്പാക്കും എന്ന പ്രഖ്യാപനത്തോടെയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുളക്കുഴ ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.കൃഷ്ണകുമാര്‍ വോട്ട് തേടുന്നത്.
മുളക്കുഴ, അരീക്കര, ചെറിയനാട്, ചെറുവല്ലൂര്‍, എണ്ണയ്‌ക്കാട് എന്നീ ബ്ലോക്ക് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് മുളക്കുഴ ജില്ലാ ഡിവിഷന്‍. കാര്‍ഷിക മേഖലയ്‌ക്ക് വേരോട്ടമുള്ള ഈ ഡിവിഷനില്‍ കര്‍ഷകരുടെ ദാരിദ്രം അകറ്റുന്നതിന് വേണ്ടിയുളള യാതൊരു പദ്ധതിക്കും രൂപം നല്‍കാന്‍ മുന്‍പ് ഭരിച്ചിരുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റായ കൃഷ്ണകുമാര്‍ ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ചെങ്ങന്നൂര്‍ നഗര്‍കാര്യവാഹ്, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് കണ്‍വീനര്‍, ബിജെപി പഞ്ചായത്ത് കമ്മറ്റിയംഗം, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ജന്മഭൂമി ലേഖകന്‍, മീഡിയാ കണ്‍വീനര്‍, പള്ളിയോട സേവാസംഘം കമ്മറ്റിയംഗം, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രതിനിധി, എന്‍എസ്എസ് കരയോഗം സെക്രട്ടറി, മനുഷ്യാവകാശ സംഘടന സംസ്ഥാന സമിതിയംഗം, എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
യുഡിഎഫിന്റെ അഡ്വ. ദിനേഗേഷ് കുമാറും, എല്‍ഡിഎഫിന്റെ അഡ്വ.വേണു മുളക്കുഴയുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.
















