ചങ്ങനാശേരി: കാന്തപുരം ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ ബേബിയുടെ പ്രസ്ഥാവന അപഹാസ്യമാണെന്ന് ജില്ലാ സുന്നിസംഘ കുടുംബ കൂട്ടായ്‌മ ജില്ലാ കണവന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്തവന്റെ അവസ്ഥയാണ് എം.എ ബേബിയുടെ പ്രസ്താവന. തദ്ദേശസ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം 50 ശതമാനം അധികമാണെന്ന കാന്തപുരത്തിന്റെ വിലയിരുത്തല്‍ അദ്ദേഹത്തെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാന്‍ നടത്തുന്ന വിലകുറഞ്ഞ പ്രസ്താവനയാണിത്.
കോട്ടയം ഊട്ടി ലോഡ്ജ് ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് കെ.എസ്.എം റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. എസ്‌ജെഎം ജില്ലാ പ്രസിഡന്റ് വി.ച്ച് അബ്ദുറഷീദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കെ.എം മുഹമ്മദ്, അനസ് മദനി, അബ്ദുസലാം ബാഖവി, സൈഫുദ്ദീന്‍ കരിപ്പാടം, അബ്ദുലത്തീഫ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നവാസ്.എ ഖാദര്‍, ലബീബ് അസ്ഹരി അനീഷ്, മൂസാ ഇറുമ്പയം, എം.താഹാ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
















