തിരുവല്ല; സംസ്ഥാനത്തിന്െ വികസനപ്രശ്നങ്ങള്‍ മൂടിവെച്ച് വിവാദങ്ങള്‍ ആസൂത്രിത ശ്രമം നടത്തുതായി ബിജെപി സംസ്ഥാന സെക്രട്ടറി എജി ഉണ്ണികൃഷ്ണന്. വിവാദ വിഷയങ്ങള്‍ സൃഷ്ടിച്ച വോട്ട് നേടാനുള്ള ഇരുമുണികളുടെയും ശ്രമം ജനം തിരിച്ചറിയും. അഴിമതിയില്‍ കുളിച്ച യുഡിഎഫ് സര്‍ക്കാരിനും അവര്‍ക്ക് കുടപിടിക്കുന്ന ഇടത് പക്ഷത്തിനും വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹ പറഞ്ഞു.ബിജെപി പെരിങ്ങര പഞ്ചായത്തിന്റെ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. ചടങ്ങില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജിവേണുഗോപാല്‍ ്അദ്ധ്യക്ഷത വഹിച്ചു.ബിജെപി നിയോജക മണ്ഡലം ഉപാദ്ധ്യക്ഷന്‍ വിജയന്‍നായര്‍, ന്യൂന പക്ഷമോര്ച്ച് സംസ്ഥാന സമിതി അംഗം ജോര്‍ജ്.കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം സി.രവീന്ദ്രനാഥ്, എന്നിവര്‍ പ്രസംഗിച്ചു.പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡുകളില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ബിജെപിയിലേക്ക് അംഗത്വമെടുത്ത വി.ജി രാജു .ബാലചന്ദ്രന് .സജി ചാക്കോ .അജീഷ് .ഡി എന്നിവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: