മുഹമ്മ:പി കൃഷ്ണപിള്ള സ്മാരകം തീയിട്ടതിന് പിന്നിലെ ശക്തികളെ സംരക്ഷിക്കുന്ന ഇടതുമുന്നണിയ്‌ക്ക് ഈ തെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാകുമെന്ന് കെ. സി .വേണുഗോപാല്‍ എംപി.
യുഡിഎഫ് മുഹമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലപഞ്ചായത്തുകളും ഇടതുമുന്നണിയ്‌ക്ക് നഷ്ടമാകും പരമ്പരാഗതമായി ഇടതുമുന്നണിയെ സഹായിച്ചുപോന്നവര്‍ ഇക്കുറി മാറിചിന്തിക്കും.ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ട സ്ഥിതിയാണ് സിപിഎമ്മിന് നേരിടേണ്ടിവന്നത്.
കണ്ണൂരില്‍ ഫസല്‍ വധക്കേസിലെ പ്രതിയായ കാരായിമാരെ സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേടും സിപിഎമ്മിനുണ്ടായി. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ സഹായ ഹസ്തം നീട്ടുമ്പോള്‍ ജീവനെടുക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എ. എം. കബീര്‍ അധ്യക്ഷത വഹിച്ചു.
















