ചേര്‍ത്തല: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം യുവജന സംഘടനയുടെ നോട്ടീസ്, ബിജെപി നേതാക്കള്‍ പരാതി നല്‍കും. ബീഫ് കറി, ഘര്‍വാപസി, യുഡിഎഫ് അഴിമതി എന്ന് പേരിട്ടിരിക്കുന്ന നോട്ടീസ് നഗരസഭ പത്താം വാര്‍ഡിലാണ് വ്യാപകമായി വിതരണം ചെയ്തിരിക്കുന്നത്. ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന്റെ ജനപിന്തുണയില്‍ വിളറി പൂണ്ട ഡിവൈഎഫ്‌ഐ ടൗണ്‍ ഈസ്റ്റ് കമ്മിറ്റിയുടെ ഭാരവാഹികളാണ് നോട്ടീസിന് പിന്നില്‍. തോല്‍വി ഭയം ബാധിച്ച സിപിഎം പ്രകോപനം ഉണ്ടാക്കി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുവാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നാണ് വാര്‍ഡിലെ വോട്ടര്‍മാര്‍ പ്രതികരിച്ചത്. എല്‍ഡിഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി സംസ്ഥാന കമ്മിറ്റി ഇറക്കിയ ലഘുലേഖകളോടൊപ്പം വിതരണം ചെയ്ത നോട്ടീസില്‍ അച്ചടിച്ച സ്ഥലമോ, കോപ്പികളുടെ എണ്ണമോ രേഖപ്പെടുത്തിയിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടി ബിജെപി നേതാക്കള്‍ ഇന്ന് തഹസില്‍ദാര്‍ക്ക് പരാതി നല്‍കും.
















