ആലപ്പുഴ: ഇടതുവലതു മുന്നണികള്‍ കുപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആരേപിച്ചു. ജനങ്ങളില്‍ വിഭാഗീയ ചിന്താഗതി വളര്‍ത്തി സംഘടിത മതവിഭാഗങ്ങളുടെ പിന്തുണ നേടി അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രം ആലപ്പുഴയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ജനവിഭാഗം അതു തിരിച്ചറിഞ്ഞ് തങ്ങളെ വഞ്ചിച്ച രാഷ്‌ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും വിടപറഞ്ഞ് ബിജെപിയ്‌ക്കൊപ്പം അണിചേരുമ്പോള്‍ അതിന് വര്‍ഗീയനിറം കൊടുക്കുന്നത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പരാജയ ഭീതിയാണ് വെളിവാക്കുന്നത്. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നതില്‍ പരിഭ്രാന്തി പൂണ്ട മുന്നണികള്‍ ബിജെപിക്ക് മേല്‍ വര്‍ഗീയ നിറം ചാര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളും വിലപോകില്ല.
വര്‍ഷങ്ങളായി മുടങ്ങികിടന്ന ബൈപ്പാസിനും, അമൃത് പദ്ധതിയിലൂടെ മുനിസിപ്പാലിറ്റികള്‍ക്കും കോടിക്കണക്കിന് രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി രാഷ്‌ട്രീയ മാന്യതയ്‌ക്ക് ചേര്‍ന്നതല്ല. ഇതെ മുഖ്യമന്ത്രിയാണ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയുടെ സാന്നിദ്ധ്യത്തില്‍ തങ്ങള്‍ ചേദിച്ചതൊക്കെ കേന്ദ്രം തന്നു എന്ന് പറഞ്ഞതെന്നും വെള്ളിയാകുളം ചൂണ്ടിക്കാട്ടി.
















