ആലപ്പുഴ: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വനിതാ പോലീസ്, സബ് ഇന്‍സ്‌പെക്ടര്‍ സെലക്ഷന്‍ ടെസ്റ്റില്‍ എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് നെഹ്‌റുയുവ കേന്ദ്ര ശാരീരിക യോഗ്യത നിര്‍ണ്ണയ പരീക്ഷയ്‌ക്ക് പരിശീലനം നല്‍കും. കേന്ദ്ര യുവജന കായിക വകുപ്പിന്റെ കീഴിലുള്ള ലക്ഷ്മീഭായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സര്‍വ്വീസില്‍ നിന്ന് വിരമിച്ച പോലിസ് മേധാവികള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും പരിശീലനം.
ഫിസിക്കല്‍ ടെസ്റ്റില്‍ പരിശീലനം ആഗ്രഹിക്കുന്നവര്‍ ജില്ലായൂത്ത്‌കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റുയുവകേന്ദ്ര, കേന്ദ്ര യുവജനകായിക മന്ത്രാലയം, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റാ നല്‍കണം. ഫോണ്‍: 0471 2301206.
















