അല്ലയോ മനോജ്ഞനായ ഭഗവാനേ! എന്റെ പാപങ്ങളും ചീത്തപ്രവൃത്തികളും പൊറുക്കേണമേ. അവിടുത്തെ എല്ലാ ദാനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവിടുന്ന് എന്നോട് വളരെ കാരുണ്യവാനായിരിക്കുന്നു. ഞാന്‍ എപ്പോഴും അങ്ങയെ ഓര്‍മിക്കട്ടെ.
എന്നെ കര്‍ത്തവ്യനിരതനാക്കൂ. എന്റെ പരീക്ഷയില്‍ എന്നെ ജയിപ്പിക്കേണമേ. എന്നെ ഒരു നല്ല ബുദ്ധിയുള്ള കുട്ടിയാക്കിത്തീര്‍ക്കേണമേ അവിടുത്തേക്ക് സ്തുതി.
എനിക്ക് ഓര്‍മശക്തി നല്‍കേണമേ. ഞാന്‍ എല്ലാപേരെയും സ്‌നേഹിക്കട്ടെ. ഞാന്‍ എല്ലാവരിലും അങ്ങയെ ദര്‍ശിക്കട്ടെ. എന്നെ അഭിവൃദ്ധിപ്പെടുത്തിയാലും. എന്നെയും എന്റെ അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും അമ്മൂമ്മയെയും സഹോദരനെയും സഹോദരിയെയും രക്ഷിക്കൂ. അവിടുത്തേക്ക് നമസ്‌കാരം.
















