ചേര്‍ത്തല: രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ കരാട്ടേയുടെ കരുത്തുമായി ഒരു വീരാംഗന. ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലേക്ക് മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മായിത്തറ പുത്തന്‍വെളിയില്‍ സുമി ഷിബുവാണ് ആയോധനകലയിലൂടെ നേടിയെടുത്ത മനക്കരുത്തും ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബുവിന്റെ ഭാര്യയായ സുമി ബിജെപി മണ്ഡലം സെക്രട്ടറിയാണ്.
സെന്‍സായി ബോധിസത്വ സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിലെ പരിശീലകരാണ് ദമ്പതികള്‍. പ്രീഡിഗ്രിയും, കരാട്ടേയിലുള്ള ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത. മക്കള്‍: അക്ഷയ, ആഷിക്.
എല്‍ഡിഎഫിന്റെ ജമീലാ പുരുഷോത്തമനും, യുഡിഎഫിന്റെ ഉഷാ സുധാകരനുമാണ് കഞ്ഞിക്കുഴി ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍.
















