ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഇരുപത്തിമൂന്നു വാര്‍ഡുകളിലും മല്‍സരിക്കുന്ന സമത്വ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ പുതുതായി അംഗത്വം എടുത്തവര്‍ക്കും സ്വീകരണം നല്‍കും.
രണ്ട് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വാരനാട് മാക്ഡവല്‍ കമ്പനിക്ക് സമീപം നടക്കുന്ന ആദ്യ സ്വീകരണസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, രാഷ്‌ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ബൈജു മഞ്ചാടിക്കരി തുടങ്ങിയവര്‍ സംസാരിക്കും. 12 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും, പുതിയ പാര്‍ട്ടി അംഗങ്ങള്‍ക്കുമാണ് ഇന്ന് സ്വീകരണം നല്‍കുന്നത്.
ആറ് മുതല്‍ പതിനാറു വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ക്ക് 27നാണ് സ്വീകരണം നല്‍കുക.
മുട്ടത്തിപ്പറമ്പ് കവലയില്‍ നല്‍കുന്ന സ്വീകരണം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോന്‍സ് ജെ. കണ്ണന്താനം ഉദ്ഘാടനം ചെയ്യും.
















