ചേര്‍ത്തല: സൈക്കിളില്‍ സഞ്ചരിച്ച് കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തിയ വിദേശിയര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തി.12ന് കോവളത്തു നിന്നും യാത്ര ആരംഭിച്ച സംഘം മധുര,കൊടൈക്കനാല്‍,പഴനി,മൂന്നാര്‍,തേക്കടി വഴി ആലപ്പുഴയില്‍ എത്തി. ഫോര്‍ട്ടുകൊച്ചിയിലേയ്‌ക്കുള്ള യാത്രാ മദ്ധ്യേയാണ് അര്‍ത്തുങ്കലില്‍ എത്തിയത്. ബ്രിട്ടന്‍,ജര്‍മ്മനി,അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ചു പുരുഷന്‍മാരും അഞ്ചു സ്ത്രികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 60 വയസിനു മേല്‍ പ്രായമുള്ളവരാണ് ഒന്‍പതു പേരും.12 ദിവസം സൈക്കിള്‍ യാത്ര ചെയ്ത സംഘം 700 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചു. എറണാകുളത്തെ ട്രിപ്പിള്‍ ഹോളിഡേയ്‌സ് എന്ന ടൂറിസം കമ്പനിയുടെ സഹായത്തോടെ രണ്ടു വാഹനങ്ങള്‍ ഇവര്‍ക്ക് അകമ്പടിയായി മുഴുവന്‍ സമയം യാത്രയില്‍ പങ്കെടുത്തു.കേരളത്തിന്റെ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച സംഘം ജനുവരിയില്‍ വീണ്ടും തിരിച്ചെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്.
















