പത്തനംതിട്ട: വാഗ്ദേവതയുടെ കടാക്ഷത്തിനായി ആയിരങ്ങള്‍. വിജയദശമി ദിവസമായ ഇന്നലെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വാഗ്ദേവതയുടെ കടാക്ഷം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. പുലര്‍ച്ചെമുതല്‍തന്നെ ക്ഷേത്രങ്ങളില്‍ പൂജയെടുപ്പിനും വിദ്യാരംഭത്തിനുമായി ഭക്തസഹസ്രങ്ങളെത്തി. അക്ഷരവിദ്യയ്ക്കൊപ്പം നൃത്ത, സംഗീത, വാദ്യ മേളങ്ങളിലും ഹരിശ്രീകുറിക്കാന്‍ സംഗീതവിദ്യാലയങ്ങളില്‍ കുട്ടികളുടെ നീണ്ടനിരകാണാമായിരുന്നു.
പന്തളം നവരാത്രി ണ്ഡപം, ഓമല്ലൂര്‍ ചക്കുളത്ത്കാവ് ദേവീക്ഷേത്രം, ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രം, പ്രക്കാനം ആലുംപാറ മഹാദേവര്‍ക്ഷേത്രം, മലയാലപ്പുഴ നല്ലൂര് തോമ്പില്കൊട്ടാരം, താഴൂര്‍ ഭഗവതി ക്ഷേത്രം, പത്തനംതിട്ട ഔരമ്മന്കോവില്, തിരുആറന്മുള മൂര്‍ത്തിട്ട ഗണപതിക്ഷേത്രം, നാരങ്ങാനം മഠത്തുംപടിദേവീക്ഷേത്രം, കോന്നിമഠത്തില്കാവ് ദേവീക്ഷേത്രം, താഴൂര്‍ ക്ഷേത്രം, കുളനട ഭഗവതി ക്ഷേത്രം,കുരമ്പാല പുത്തന്‍കാവ് ഭഗവതി ക്ഷേത്രം, പെരുമ്പുളിക്കല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, കുരമ്പാല പെരുമ്പാലൂര്‍ ഭഗവതി ക്ഷേത്രം, ആലുംപാറ മഹാദേവക്ഷേത്രം, നന്നുവക്കാട് മഹേദേവക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, ഇലന്തൂര്‍ ഭഗവതി കുന്നം ദേവീക്ഷേത്രം, പത്തനംതിട്ട മണ്ണാറമലക്ഷേത്രം, കലഞ്ഞൂര്‍ മഹാദേവക്ഷേത്രം,ഇളമണ്ണൂര്‍ പൂതങ്കര ഭഗവതികുന്ന് ദേവീക്ഷേത്രം, പന്നിവിഴ പീടികയില്‍ ക്ഷേത്രം, പറക്കോട് ഇണ്ടിളയപ്പന് ക്ഷേത്രം, ഏഴംകുളം ദേവീക്ഷേത്രം, പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവക്ഷേത്രം, കൊടുമണ്‍ വൈകുണ്ഡപുരം ക്ഷേത്രം മൂലൂര്‍ സ്മാരകം എന്നിവിടങ്ങളില്‍ വിദ്യാരംഭം നടന്നു .മൂലൂര്‍ സ്മാരകത്തില്‍ രാവിലെ 7.30ന് ആരംഭിച്ച വിദ്യാരംഭം ചടങ്ങില്‍ കവി ഏഴാച്ചേരിരാമചന്ദ്രന്,പത്മശ്രീ.ഡോ.കെ.പി.ഹരിദാസ്,ഡോ.ഡി.ഗോപിമോഹന്‍,ഡോ.മാത്യു ഡാനിയേല്‍ എന്നീ ആചാര്യന്മാര് എന്നീ ആചാര്യന്മാര് കുട്ടികളെ എഴുത്തിനിരുത്തി. പഴകുളം മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയില്‍ ഇരട്ടസഹോദരിമാരായ മൃദുലയും മിഥുലയും സംഗീതത്തില്‍ ആദ്യപഠന ഉപാസന നടത്തി.
ഗ്രന്ഥശാലയില്‍ നടന്ന ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുണ്ടപ്പള്ളി തോമസ് അക്ഷരദീപം തെളിച്ചു, ഹാജി എസ്.ഇബ്രാഹിം റാവുത്തര്‍, എബ്രഹാം മാത്യു, വീരപ്പള്ളില്, ഹനീഫ മേലേതില്‍, സുരേഷ് ബാബു എസ്, മീരാസാഹിബ് എന്നിവര്‍ ഗുരുസ്ഥാനീയരായിരുന്നു
നാട്യശ്രീ നൃത്ത-സംഗീതവിദ്യാലയം,ഓമല്ലൂര്‍ ഹരിമുരളി സംഗീതവിദ്യാലയം,
സരസ്വതി കലാക്ഷേത്രം, അയിരൂര്‍ കഥകളി ക്ലബ് എന്നീ സ്ഥാപനങ്ങളിലും വിവിധ സമുദായസംഘടനകളുടെയും ക്രൈസ്തവാരാധനാലയങ്ങളിലും വിദ്യാരംഭത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: