ഉപ്പുതറ: 25 ലിറ്റര്‍ കോട പിടികൂടി. ഒരാള്‍ പിടിയില്‍. ഉപ്പുതറ കണ്ണംപടി കത്തിവേപ്പന് സജേഷ് (25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ജാറില്‍ സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ കോടയാണ് ഉപ്പുതറ എസ് ഐയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ചാരായ നിര്‍മാണത്തിനായാണ് പ്രതി കോട സൂക്ഷിച്ചതെന്നാണ് വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: