തിരുവല്ല: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും ആധിപത്യം ഉറപ്പിച്ചെങ്കിലും പഴയകാല പ്രചരണ സംവിധാനമായ ചുവരെഴുത്തുകള്‍ ഇവയ്ക്കൊന്നും വഴിമാറാതെ ഇപ്പോഴും നിലകൊള്ളുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പുതന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ ചുവരുകള്‍ അവരുടെ പേരില്‍ ബുക്കുചെയ്തു കഴിഞ്ഞിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ മിക്കമതിലുകളും വെള്ള പൂശിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞതോടെ ആദ്യഘട്ട പ്രചരണം ചുവരെഴുത്തിലാണ് തുടക്കം കുറിച്ചത്. എഴുതുന്ന ചുവരിന്റെ ഉടമയില്‍നിന്ന് സമ്മതപത്രം വാങ്ങണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമെങ്കിലും ഒട്ടുമിക്ക പാര്‍ട്ടികളും ഇതൊന്നും പാലിക്കാറില്ല.
ചുവര് ബുക്കുചെയ്തതിന്റെ പേരില്‍ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം മൂര്‍ഛിക്കുമ്പോഴും ഉടമകള്‍ ഇതൊന്നും അറിയാറില്ല. ചിലര്‍ മതിലുകള്‍ക്ക് വാടക നല്കാന്വരെ തയ്യാറായിട്ടുണ്ട്. കവലകളിലും മറ്റുമുള്ള പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലെ മതിലുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. മോഹവില നല്‍കിയും ചിലയിടങ്ങളില്‍ മതില് സ്വന്തമാക്കിയതായും സംസാരമുണ്ട്. ആയിരം മുതല്‍ അയ്യായിരം രൂപവരെ രൂപവരെ വിസ്തൃതിയേറിയ മതിലുകള്‍ക്ക് വാടക ഇനത്തില്‍ സ്വന്തമാക്കിയ ഉടമകളുമുണ്ട്.
മതിലുകള്‍ കണ്ടെത്തുന്നതില്‍ മാത്രമല്ല അതിലെ ചുവരെഴുത്തിന്റെ ശോഭ’ വര്‍ദ്ധിപ്പിക്കുന്നതിലും പാര്‍ട്ടികള്‍ അതീവ ജാഗരൂകരാണ്. ഇതുമൂലം ചുവരെഴുത്തില്‍ പ്രാഗത്ഭ്യം നേടിയ കലാകാരന്മാര്ക്ക് വലിയ തിരക്കാണ്. വിലകൂടിയതും മിഴിവ് ഒട്ടും നഷ്ടപ്പെടാത്തതുമായ പെയിന്റുകളാണ് ചുവരെഴുത്തിന് ഉപയോഗിക്കുന്നത്. എമര്‍ഷന്‍, ബ്ലൂം എന്നീ പ്രമുഖ ബ്രാന്റുകളുടെ കളറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാത്രികാലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവര്‍ത്തകരെ ചൂടുപിടിപ്പിക്കുന്നത് ചുവരെഴുത്തുകളാണ്. താത്കാലിക പ്രകാശസംവിധാനം ഒരുക്കിയാണ് ചുവരെഴുതുന്നത്. ചുവരെഴുത്തുകളില്‍ ത്രീഡി വരെ പലരാഷ്ട്രീയ പാര്‍ട്ടികളും ഇക്കുറി ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: