ആലപ്പുഴ: വള്ളികുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ ആവശ്യപ്പെട്ടു. വള്ളികുന്നം മൂന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിനിയുടെ പത്രിക, പിന്തുണച്ചയാല്‍ കണക്ക് നല്‍കിയില്ല എന്ന കാരണം പറഞ്ഞും പന്ത്രണ്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അരവിന്ദാക്ഷന്റെ പത്രിക കേസില്‍ ശിക്ഷിച്ചുവെന്ന കാരണത്താലും തള്ളി. പിന്തുണച്ചയാള്‍ തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നല്‍കാത്തത് പിന്തുണയ്‌ക്കുന്നതിന് അയോഗ്യത അല്ലെന്നിരിക്കെ മനപ്പൂര്‍വ്വം ആര്‍ഒ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് പക്ഷപാതിത്വമാണ്. 1999ല്‍ ആറുമാസത്തെ ശിക്ഷ വിധിച്ച കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള അരവിന്ദാക്ഷന്‍ കഴഇഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വ്യക്തിയാണ്.
മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളുടെ പരാതിയില്ലാതിരുന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ ആര്‍ഒയുടെ നടപടി നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ലംഘനമായതിനാല്‍ ആര്‍ഒയെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്ന് കെ. സോമന്‍ ആവശ്യപ്പെട്ടു.
















