Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമത ഭീഷണിക്ക് മുന്നില്‍ പതറി സിപിഎമ്മും കോണ്‍ഗ്രസും ബിജെപി പ്രചരണ രംഗത്ത് ഏറെ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 06:04 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുളള പത്രിക പിന്‍വലിക്കാനുളള സമയ പരിധിക്കു ശേഷവും ജില്ലയില്‍ പലയിടങ്ങളിലും ഒരു വാര്‍ഡില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഇടത്-വലത് മുന്നണികള്‍ക്കു വേണ്ടി രംഗത്ത് സജീവമായതോടെ ഇരുമുന്നണികളും കടുത്ത ആശങ്കയില്‍. ബിജെപയാവട്ടെ പത്രിക സമര്‍പ്പിച്ച ഘട്ടം തൊട്ട് ചിട്ടയായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ മുന്നേറിക്കഴിഞ്ഞു.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം കഴിഞ്ഞപ്പോള്‍ വിമത ശല്യം യു.ഡി.എഫിനെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുന്നണിയിലും ഘടക കക്ഷികളിലും ഇപ്പോഴും അസ്വസ്ഥത നിലനില്‍ക്കുകയാണ്. എല്‍ഡിഎഫില്‍ സിപിഎം ഉള്‍പ്പെടെ ജില്ലയില്‍ വിമത ഭീഷണിയിലാണ്. പാനൂര്‍ മൊകേരിയിലും പന്ന്യന്നൂരിലും ഏഴോത്തം പാര്‍ട്ടി സെക്രട്ടറിയും മെമ്പറും ഉള്‍പ്പെടെ റിബലുകളായി രംഗത്തെത്തിയിരിക്കുകയാണ്.

വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്ക് പാര്‍ട്ടി യില്‍ സ്ഥാനമുണ്ടാകില്ലെന്ന കെ.പി.സി.സിയുടെ താക്കീത് പോലും തള്ളികളഞ്ഞാണ് കോണ്‍ഗ്രസില്‍ വിമത സ്ഥാനാര്‍ഥികള്‍ പോരിന് ഇറങ്ങിയിരിക്കുന്നത്. ജില്ലയിലെ കോര്‍പ്പറേഷന്‍, നഗരസഭ, വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാര്‍ഥി തീരുമാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിനകത്തെ തര്‍ക്കം പരിഹരിക്കാ നുള്ള നേതൃത്വത്തിന്റെ ശ്രമവും അവസാനം പരാജയപ്പെടുക യായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ സീറ്റ് തര്‍ക്കവും തലശേരി നഗരസഭയിലെ നാല് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് യു.ഡി.എഫിന് തീരാ തലവേദനായിമാറിയത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി വരെ കോണ്‍ഗ്രസി നകത്തെ സ്ഥാനാര്‍ഥി തീരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം പോലും ശ്രമിച്ചെങ്കിലും ഒടുവില്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഡിസിസി നേതൃത്വം നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം കെ.പി.സി.സിക്ക് വിട്ടത്. എന്നാല്‍ സീറ്റിന് വേണ്ടി പാര്‍ട്ടി തന്നെ ഉപേക്ഷിക്കേണ്ടി വന്നാലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ വിമതര്‍. കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് ഏഴ് കോണ്‍ഗ്രസ് വിമതരും ഒരു ലീഗ് വിമതനുമാണ് മത്സരരംഗത്തുള്ളത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫിന്റെ പഞ്ഞിക്കല്‍ വാര്‍ഡ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ ഗ്രസും ലീഗും തുടക്കത്തില്‍ തന്നെ ചേരിപ്പോര് തുടങ്ങി യിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.കെ രാഗേഷാണ് വിമതനായി മത്സരിക്കുന്നത്. രാഗേഷിന്റെ നേതൃത്വത്തിലുളള ഏഴുപേരാണ് കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളായി വിവിധ ഡിവിഷനുകളില്‍ മത്സരരംഗത്തുള്ളത്. ഡി.സി.സി പ്രസിഡന്റിനേയും കെപിസിസിയേയും വെല്ലുവിളിച്ചാണ് പി.കെ രാഗേഷിന്റെ നേതൃത്വത്തില്‍ മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. പള്ളിയാംമൂല കുന്നാവ്, പള്ളിക്കുന്ന്, ചാലാട് ഡിവിഷനിലാണ് വിമതര്‍ രംഗത്തുളളത്.

തലശ്ശേരി നഗരസഭയിലെ നാലാം വാര്‍ഡായ ഇല്ലിക്കുന്ന്. മൂന്നാം വാര്‍ഡായ മണ്ണയാട്, നാലാം വാര്‍ഡായ ബാലത്തില്‍, പതിനഞ്ചാം വാര്‍ഡായ കുഞ്ഞാംപറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് വിമതര്‍ രംഗത്തുണ്ട്. റിബല്‍ സ്ഥാനാര്‍ത്ഥികളുടെ രംഗ പ്രവേശനം കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്. റിബല്‍ സ്ഥാനാര്‍ത്ഥികളുടെ രംഗപ്രവേശവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെയും സീറ്റ് വിഭജനത്തിന്റെയും പേരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ പ്രചരണ രംഗത്തിറങ്ങുന്നതിനു പോലും യുഡിഎഫിന് തടസ്സമായിരിക്കുകയാണ്. മാട്ടൂലില്‍ മാട്ടൂല്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ദളിത് കോണ്‍ഗ്രസ് നേതാവ് മത്സര രംഗത്തുണ്ട്.

മാടായി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മത്സരിക്കുന്ന ലീഗ് നേതാവിനെതിരേ ലീഗ് റിബല്‍ സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്. 11 ാം വാര്‍ഡിലെ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവും മത്സര രംഗത്തുണ്ട്.

ചപ്പാരപ്പടവ്, ഇരിക്കൂര്‍ പഞ്ചായത്തുകളിലും രാമന്തളി പഞ്ചായത്തിലെ നാലുവാര്‍ഡുകളിലും ഇരിക്കൂര്‍ ബ്ലോക്കിലെ രണ്ടു ഡിവിഷനിലും കൊളച്ചേരി പഞ്ചായ ത്തിലെ പാട്ടയം വാര്‍ഡിലും കോണ്‍ഗ്രസും ലീഗും തമ്മില്‍ പരസ്പരം പോരാടുകയാണ്. രാമന്തളി പഞ്ചായത്തില്‍ മൂന്ന്, 11, 12, 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്.

മൊകേരിയില്‍ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയിരിക്കുന്നത് ബ്രാഞ്ച് സെക്രട്ടറിയാണ്. ആറ്റുപുറം ബ്രാഞ്ച് സെക്രട്ടറിയായ പിസി.മോഹനനാണ് ഇവിടെ റിബല്‍ പരിവേഷമണിഞ്ഞ് മത്സര രംഗത്തെത്തിയത്. പാനൂര്‍ പന്ന്യന്നൂരില്‍ മുന്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനില്‍കുമാറാണ് 11ാം വാര്‍ഡായ കുണ്ടംങ്കുഴിയില്‍ സിപിഎം വിമതനായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്തിലെ 12 ാം വാര്‍ഡിലാണ് സിപിഎം വിമതന്‍ മത്സരിക്കുന്ന മറ്റൊരു സ്ഥലം. ഔദ്യോഗിക സ്ഥാനാര്‍ഥിയായ കെഎസ്ടിഎ മുന്‍ നേതാവ് കെ.വി. രാമകൃഷ്ണനെതിരേ സിപിഎം സജീവ പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ ആര്‍.സി. ശ്രീനിവാസനാണ് മത്സരിക്കുന്നത്.

ഇത്തരത്തില്‍ ജില്ലയിലെ പല മേഖലയിലും പാര്‍ട്ടി അംഗങ്ങളും ഘടകക്ഷി സ്ഥാനാര്‍ത്ഥികളും റിബലുകളായി രംഗത്തുണ്ട്. ഇത് എല്‍ഡിഎഫിനേയും പ്രചരണ രംഗത്ത് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയാവട്ടെ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഗൃഹ സമ്പര്‍ക്കമടക്കമുളള പ്രചരണ പരിപാടികളിലും ജില്ലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. വരും ദിവസങ്ങളിലും കണ്‍വെന്‍ഷനുകളും കുടുംബ യോഗങ്ങളും നടക്കുന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.