തിരുവനന്തപുരം: പത്മതീര്ഥം ഉള്‍പ്പെടെയുള്ള ക്ഷേത്രക്കുളങ്ങള്‍ തീര്‍ഥാടകര്‍ വസ്ത്രങ്ങളുപേക്ഷിച്ച് മലിനമാക്കിയാല്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ശബരിമല തീര്‍ഥാടകരും മറ്റു ഭക്തരും പത്മതീര്‍ഥക്കുളത്തില്‍ വസ്ത്രം ഉപേക്ഷിച്ച് മലിനമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയിലെ മറ്റ് ക്ഷേത്രക്കുളങ്ങളിലും സമീപമുള്ള ജലാശയങ്ങളിലും ഇത്തരം പ്രവണത കണ്ടുവരുന്നതും ഒഴിവാക്കണം. പമ്പയില്‍ തീര്‍ഥാടകര്‍ വസ്ത്രം ഉപേക്ഷിച്ച് മലിനമാക്കിയാല്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ജില്ലയിലും ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നത്. നദികളും ജലാശയങ്ങളും മലിനമാക്കുന്നവരെ ജലനിയമത്തിലെ 24-ാം വകുപ്പിന്റെ ലംഘനത്തിന് ശിക്ഷിക്കാവുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: