പള്ളിപ്പുറം: തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ പല്ലുവേലി ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് റിബലായി അന്തരിച്ച സിപിഐ നേതാവിന്റെ മകള്‍ മത്സരരംഗത്ത്. പാര്‍ട്ടി മുന്‍ ജില്ലാകമ്മിറ്റിയംഗവും അരൂര്‍ മണ്ഡലം സെക്രട്ടേറിയേറ്റംഗവുമായിരുന്ന അന്തരിച്ച കെ.യു.മാധവന്റെ മകള്‍ മംഗളം മാധവനാണ് ഇടതുസ്ഥാനാര്ത്ഥിി രാജേഷിനെതിരെ മത്സരരംഗത്തുള്ളത്. മാധവന്റെ മരണശേഷം പാര്‍ട്ടിയുടെ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ കുടുംബത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് മംഗളത്തെ മത്സരിപ്പിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജേഷും സിപിഐ പ്രതിനിധിയാണ്. റിബലായി നില്ക്കുന്ന മംഗളത്തിന്റെ കുടുബവും സിപിഐയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. കുടുംബാഗങ്ങളില്‍ ചിലര്‍ പാര്‍ട്ടി ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാനഭാരവാഹികള്‍ വരെ മത്സരരംഗത്തുനിന്നും പിന്മാറണമെന്ന ആവശ്യവുമായി ഇവരെ ബന്ധപ്പെട്ടുവെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കുടുബാംങ്ങള് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: