തിരുവനന്തപുരം: ആശുപത്രി ക്ലീനിംഗ് ഔട്ട്സോഴ്സ് ചെയ്യാന്‍ ഗൂഢശ്രമം നടക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.കഴിഞ്ഞമാസം 29ന് നടന്ന സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ ആശുപത്രി ശുചിത്വം മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം പുറം കരാര്‍ സാധ്യതയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അഭിപ്രായം ആരായുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചയോ തീരുമാനങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. നിലവിലെ സംവിധാനമായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെടുന്ന ക്ലീനിംഗ് സ്റ്റാഫുകളെ നിലനിര്‍ത്തിക്കൊണ്ട് ആശുപത്രികള്‍ മെച്ചപ്പെട്ട നിലവാരത്തില്‍ പ്രവര്‍ത്തിപ്പിക്കുക എന്ന സദുദ്ദേശം മാത്രമേ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളു.
ഉന്നതതല തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഈ വിഷയത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ് ആര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: