കൊച്ചി: കെഎസ്ഇബിയില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഹിതപരിശോധന എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി സംഘടനകളുടെ തൊഴിലാളി വഞ്ചനക്കെതിരായ വിധിയെഴുത്താകണമെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്).
അരനൂറ്റാണ്ടോളം തൊഴിലാളികളുടെ അവകാശ സംരക്ഷണം കുത്തകയാക്കിയിരുന്ന ഇടത് സംഘടനകളും അംഗീകാരമില്ലെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് ബോര്‍ഡില്‍ ഇടപെട്ട ഐഎന്‍ടിയുസിയും കെഎസ്ഇബിയെ തകര്‍ക്കുകയാണ് ചെയ്തത്.
ഫീല്‍ഡ് ജീവനക്കാരുടെ ജോലി സമയം ചുരുക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ശമ്പളക്കരാറിന്റെ കാലാവധി രണ്ട് വര്‍ഷം പിന്നിട്ടിട്ടും ശമ്പളപരിഷ്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുപോലുമില്ല.
20ന് നടക്കുന്ന ഹിതപരിശോധനയില്‍ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് അംഗീകൃത യൂണിയനായി മാറാന്‍ ബിഎംഎസ്സിന് വോട്ട് രേഖപ്പെടുത്തണമെന്ന് സംസ്ഥാന പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് യൂണിയന് പ്രസിഡണ്ട് എന്‍.കെ. മോഹന്‍ദാസ് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കെ. മോഹനന്, ജയകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: