Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒഡീസിയില്‍ തിളങ്ങുന്ന മലയാളി പെണ്‍കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 03:16 pm IST
in Varadyam

കേരളീയര്‍ക്ക് അധികം പരിചയമുള്ള നൃത്തരൂപമല്ല ഒഡീസി. കേരളത്തില്‍ ഒഡീസിയുടെ പ്രചാരണത്തിനുവേണ്ടി ശ്രമിക്കുന്ന മലയാളിയായ ഒഡീസി നര്‍ത്തകിയാണ് അഭയലക്ഷ്മി. ഒഡീസി നൃത്തപഠനത്തെക്കുറിച്ചും ഒഡീസി നൃത്തത്തെക്കുറിച്ചും അഭയലക്ഷ്മി….

നൃത്തപഠനം ആരംഭിച്ചത്?

കോയമ്പത്തൂര്‍ ടെമ്പിള്‍ ഫൈന്‍ ആര്‍ട്ട്‌സ് ഇന്റര്‍ നാഷണലിലാണ് ആറു വയസുമുതല്‍ ഭരതനാട്യപഠനം ആരംഭിച്ചത്. കമലാക്ഷി ജയറാം, വിമല ചന്ദ്രശേഖരന്‍ എന്നിവരുടെ കീഴിലായിരുന്നു ഭരതനാട്യം അഭ്യസിച്ചത്. ടെമ്പിള്‍ ഫൈന്‍ ആര്‍ട്ട്‌സിലെ പഠനത്തിനിടയ്‌ക്ക് നിരവധി നൃത്തരൂപങ്ങള്‍ കാണാനുള്ള അവസരമുണ്ടായിരുന്നു. അങ്ങനെയാണ് ഒഡീസിയും കാണാനിടയായത്. ഭരതനാട്യത്തെക്കാള്‍ ഒഡീസിയില്‍ ലാസ്യത്തിന് പ്രധാന്യം നല്‍കിയിരിക്കുന്നതാണ് അതിലേയ്‌ക്ക് ആകര്‍ഷിക്കാനിടയായ കാരണങ്ങളില്‍ ഒന്ന്. തന്റെ ശരീര പ്രകൃതം ഒഡീസിയുമായി യോജിക്കുന്നതാണെന്ന സ്വയം വിലയിരുത്തലുമാണ് ഒഡീസി നര്‍ത്തകിയാക്കി മാറ്റിയത്. കൂടാതെ ഗുരുവായ ഷര്‍മിള മുഖര്‍ജിയുടെ പ്രോത്സാഹനവും. ഒഡീസിയാണ് വേദികളില്‍ കൂടുതലായി അവതരിപ്പിക്കുന്നതെങ്കിലും ഭരതനാട്യം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ല, ഒഴിവാക്കുകയുമില്ല. സുഹൃത്തുകളുടെ ഭരതനാട്യം ക്ലാസുകളില്‍ സഹായിക്കാറുണ്ട്. ഒഡീസി ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തതുകൊണ്ട് രണ്ടുംകൂടി കൂട്ടികലര്‍ത്തുന്നില്ലെന്നുമാത്രം.

ഒഡീഹസി നൃത്തത്തെക്കുറിച്ച്?

ഒഡീഷയിലെ ഗുഹാക്ഷേത്രങ്ങളില്‍ കൊത്തിവെച്ചിരിക്കുന്ന ശില്‍പ്പങ്ങളുടെ നൃത്താവിഷ്‌കാരമാണ് ഒഡീസിയെ കൂടുതല്‍ മനോഹരമാക്കുന്നത്. അനായാസമായി തിരമാലകള്‍പോലെ വഴങ്ങുന്ന ഇടുപ്പിന്റെ ചലനം ഒഡീസിയെ മറ്റുള്ള നൃത്തരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഭരതനാട്യവും ഒഡീസിയും ഓരേ നാട്യവേദത്തില്‍നിന്നും ഉത്ഭവിച്ചതാണെങ്കിലും പ്രാദേശീയമായ വ്യത്യാസങ്ങള്‍ മാത്രമാണ് ഇവയ്‌ക്കുള്ളത്. ഭാരതത്തിലെ എല്ലാ നൃത്തരൂപങ്ങളും ഏകദേശം ഒരുപോലെയാണ്. പ്രസിദ്ധ ഒഡീസി നര്‍ത്തകന്‍ ഗുരു കേളുചരണ്‍ മഹാപത്ര ഈ നൃത്തരൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ ലളിതമായും കൂടുതല്‍ ഒഴുക്കോടെയുമാണെങ്കിലും നൃത്തച്ചുവടുകള്‍ വളരെ ദൃഢമാണ്. ഞാന്‍ ഫോളോ ചെയ്യുന്നത് ഗുരു കേളുചരണ്‍ മഹാപത്രയുടെ സ്റ്റൈലാണ്. ഭരതനാട്യത്തില്‍ നേര്‍രേഖയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഒഡീസിയില്‍ വക്രരേഖകള്‍ക്കാണ് പ്രാധാന്യം. തൃഭംഗി പോസിനും പ്രാധാന്യമുണ്ട്. ലോകമൊട്ടാകെയുള്ള വേദിയിലെത്തിയിരിക്കുന്ന ഭാരതീയ നൃത്ത രൂപങ്ങളില്‍ രണ്ടാമത്തെത്താണ് ഒഡീസി. ആദ്യത്തേത് ഭരതനാട്യവും.

ഒഡീസി പഠനത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍?

ഏതൊരു മേഖലയിലാണെങ്കിലും അതിനൊക്കെ അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക സ്വാഭാവികം. അത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിനെയോക്കെ തരണം ചെയ്ത് ഉയര്‍ച്ചയിലേയ്‌ക്ക് എത്താന്‍ സാധിക്കും. ഒഡീഷ സംസ്‌കാരവും ഭാഷയും മലയാളിയായതിനാല്‍ മനസിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു, ഭാഷ പഠിച്ചതിലൂടെ അത് എളുപ്പം പരിഹരിക്കാനായി. അങ്ങനെ അതിന്റെ സംഗീതം പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിഞ്ഞു. ഒരു മലയാളിയെന്ന നിലയ്‌ക്ക് കേരളത്തില്‍ ഒഡീസി നൃത്തത്തിന് വേരോട്ടം ഉണ്ടാക്കുകയാണെന്റെ ലക്ഷ്യം. അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് ഒഡീസി ക്ലാസുകള്‍ നടത്തുന്നുണ്ട്. കൂടാതെ കേരളത്തിന്റെ പലഭാഗങ്ങളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാറുണ്ട്. അതിലൂടെ കൂടുതല്‍പേരിലേയ്‌ക്ക് ഒഡീസിയെ എത്തിക്കാനാകുമെന്ന് കരുതുന്നു.

ഒരു ഭരതനാട്യം നര്‍ത്തകിയെന്ന നിലയ്‌ക്ക് ആദ്യഘട്ടത്തില്‍ ഒഡീസി പഠനം അല്‍പം ബുദ്ധിമുട്ടായിരുന്നു. പ്രധാനമായും ചുവടുകളും ഇടുപ്പിന്റെ ചലനവും. പലതവണയായുള്ള പരിശീലനത്തിലൂടെ പിന്നീട് അത് അനായാസമായി ചെയ്യാന്‍ സാധിച്ചുവെന്ന് കരുതുന്നു. കുട്ടിക്കാലം മുതല്‍ ഒഡീസി കണ്ട് പരിചയിച്ചത് ശാസ്ത്രീയമായുള്ള പഠനത്തില്‍ കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്. ഭരതനാട്യത്തെ അപേക്ഷിച്ച് ഒഡീസിയില്‍ ഭാവത്തിനാണ് കൂടുതല്‍ പ്രധാന്യം. പല പ്രശസ്തരായ ഒഡീസി നര്‍ത്തകരുടെ പെര്‍ഫോമന്‍സ് കണ്ടുതന്നെ എന്റെ ചെറിയ ചെറിയ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു. അങ്ങനെയാണ് ഒഡീസി പഠിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മറികടന്നത്. ഷര്‍മിള മുഖര്‍ജിയെ കൂടാതെ ഒഡീഷയിലെ പ്രശസ്തരായ അരുണ മോഹന്തി, രതികാന്ത് മല്‍ഹോത്ര, സുജാത മഹാപത്ര എന്നിവരുടെ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഒഡീസി നൃത്തത്തില്‍ ഉപയോഗിക്കുന്ന വസ്ത്രം, ആഭരണം?

ഒഡീസി ഡാന്‍സ് ശില്‍പ്പകളുടെ ചലനാത്മക രൂപമാണ്. ഒഡീഷയിലെ ക്ഷേത്രങ്ങളില്‍ കാണുന്ന രൂപങ്ങളാണ് ഒഡീസി ഡാന്‍സിലെ മിക്ക പോസുകളും. ഈ ക്ഷേത്രങ്ങളിലെ രൂപങ്ങള്‍ പുനരുജ്ജീവിപ്പിച്ചെടുത്താണ് ഗുരുക്കന്മാര്‍ ഈ നൃത്തരൂപം ആവിഷ്‌കരിച്ചിരിക്കുന്നത്. തൃഭംഗി പോസ് ഉപയോഗിക്കുന്നത് ഒഡീസിയില്‍ മാത്രമാണ്. കഴുത്തും ഉടലും കാല്‍മുട്ടും എന്നീ ഭാഗങ്ങള്‍ ഒരുപോലെ ബെന്റുചെയ്യുന്നതാണ് തൃഭംഗി. ഇത് ഒഡീസിയിലെ എല്ലാ ശൈലികളിലും ഉപയോഗിക്കുന്നുണ്ട്. കര്‍ണ്ണാടക സംഗീതം പോലെയോ ഹിന്ദുസ്ഥാനി സംഗീതം പോലെയോ അല്ല ഒഡീസി സംഗീതം. വളരെ പ്രത്യേകതയുള്ളതാണത്. ഒഡീസി കവിതകളില്‍നിന്നുള്ളവയാണ് മിക്കവയും. ഇപ്പോള്‍ ദേവസ്തുതിയും സംസ്‌കൃത ശ്‌ളോകങ്ങളും ഉപയോഗിക്കാറുണ്ട്.

ഒഡീഷയില്‍ നെയ്യുന്ന സില്‍ക് സാരിയിലോ കോട്ടണ്‍ സാരിയിലോ സാംഭാല്‍പുരി (ടമായവമഹുൗൃശ) ഡിസൈനുള്ള സാരിയാണ് ഒഡീസി നൃത്തത്തിന് ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും വെള്ളിയില്‍ നിര്‍മ്മിച്ച ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്. ചിലങ്കയ്‌ക്കും അരപ്പട്ടയ്‌ക്കും പ്രത്യേക പ്രധാന്യംതന്നെയുണ്ട് ഓഡിസിയില്‍. കേശാലങ്കാരമായ (തഹിയ) പുഷ്പചൂടയെന്ന് അറിയപ്പെടുന്നത് ഓഡീഷയിലെ പുരി ജഗന്നാഥനെ പ്രതിനിധാനം ചെയ്യുന്നതാണ്.

വിദ്യാഭ്യാസവും ഭാവി പരിപാടികളും

സ്വദേശം പാലക്കാടാണ് പക്ഷേ ഞാന്‍ വളര്‍ന്നതൊക്കെ കേരളത്തിന് പുറത്താണ്. കോയമ്പത്തൂര്‍ ചിന്മയ വിദ്യാലയത്തിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. പിന്നീട് അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍നിന്നും എഞ്ചിനീയറിങ് ബിരുദം നേടി. ഇപ്പോള്‍ ബെംഗളൂരുവില്‍ താമസം. ഗുരു ഷര്‍മിള മുഖര്‍ജിയുടെ അടുത്ത് പഠനവും നൃത്തപരിപാടികളുമായി പോകുന്നു. ആഴ്ചയില്‍ ഒരിക്കല്‍ കൊച്ചിയില്‍ ഒഡീസി ക്ലാസ് എടുക്കുന്നുണ്ട്. കേരളത്തില്‍നിന്ന് പ്രൊഫഷണല്‍ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് ട്രൂപ്പ് രൂപീകരിക്കുകയാണ് സ്വപ്‌നം.

ഗുരു കേളു ചരണ്‍ മഹാപത്ര, ഷര്‍മിള മുഖര്‍ജി എന്നിവരെക്കുറിച്ച്?

പത്മഭൂഷണ്‍ ഗുരു കേളു ചരണ്‍ മഹാപത്രയാണ് ഒഡീസി ഇത്രയധികം പ്രശസ്തമാകാന്‍ കാരണം. എന്റെ ഗുരുവായ ഷര്‍മിള മുഖര്‍ജി അദ്ദേഹത്തിന്റെ ശിഷ്യയാണ്. ഇപ്പോള്‍ ഗുരു ഷര്‍മിള ബെംഗളൂരുവില്‍ സ്വന്തമായി ഒഡീസി പഠിപ്പിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.