നെയ്യാറ്റിന്‍കര: അഞ്ചുവര്‍ഷത്തിലേറെക്കാലം ജീവിതം ദുരിതം മാത്രം സമ്മാനിച്ച ഷഹബാനത്ത് നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി. വഴിമുക്ക്വാര്ഡിലാണ് ഷഹബാനത്ത് മത്സരിക്കുന്നത്.
ആറുവര്‍ഷം മുമ്പാണ് ഷഹബാനത്തിന്റെ ഭര്‍ത്തവ് അയ്യൂബ്ഖാന്‍ ദൂരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. അതിനു ശേഷം ദുരിതങ്ങള്‍ മാത്രംഷഹബാനത്തിന് വിധി നല്കിയപ്പോള് കൂടെയുണ്ടായത് നാലും ആറും വയസുണ്ടായിരുന്ന രണ്ട് ആണ്മക്കള് മാത്രമാണ്. ഒടുവില്‍ വിധിയോട് പടപൊരുതി തന്റെയും മക്കളുടെയും പട്ടിണി മാറ്റിയത് തയ്യല്‍ ജോലി ചെയ്താണ്. ആ ഉമ്മ മക്കളുടെ വിശപ്പകറ്റാനായി രാപ്പകല്‍ പണിയെടുത്തു. ദുരന്തകാലത്ത് ഈ ഉമ്മയെയും മക്കളെയും ബന്ധുക്കളടക്കം ആരും തിരിഞ്ഞുനോക്കിയില്ല. കിട്ടിയത് കുത്തു വാക്കുകളും വേദനയും മാത്രം.
അപ്രതീക്ഷിതമായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് ബിജെപിയുടെ ക്ഷണം ലഭിച്ചത്. തന്റെ മനോധൈര്യത്തിന് ലഭിച്ച അംഗീകാരം ഷഹബാനത്ത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. തിരുവനന്തപുരം ജില്ലയില്‍ ആദ്യമായിട്ടാണ് ബിജെപിക്കായി പര്‍ദ്ദയും ഹിജാബും ധരിച്ച ഒരു മുസ്ലീം വനിതഅങ്കത്തട്ടിലിറങ്ങുന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതു മുതല്‍ ഷഹബാനത്തിന് ഭീഷണിയുടെയും സമ്മര്‍ദ്ദത്തിന്റെയും കുത്തൊഴുക്കാണ്. അതിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ബന്ധുക്കളില്‍ നിന്നും സമുദായത്തില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് നേരിടേണ്ടി വന്നത് വന്‍ പ്രതിബന്ധങ്ങളെയാണ്. യാതനയില്‍ തിരിഞ്ഞുനോക്കാത്ത ബന്ധുക്കളും സമുദായ നേതാക്കളുമാണ് ഇപ്പോള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയും ബന്ധുക്കളും പരസ്യമായി ഷഹബാനത്തിനെ അവഹേളിച്ചതായും ഭീഷണിപ്പെടുത്തിയതായുംബിജെപി ടൗണ്‍ കമ്മിറ്റി പറയുന്നു. പക്ഷെ ഷഹബാനത്തിന്റെ ധീരത നിറഞ്ഞ സ്ഥാനാര്‍ത്ഥിത്വം നെയ്യാറ്റിന്കരയിലാകമാനം ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: