കാസര്‍കോട്: രാഷ്ട്രീയ നേതാക്കള്‍ക്ക് സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞു വരുന്നതായി രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പ്രൊ. പി.ജെ. കുര്യന്. അവര്‍ക്ക് അവരോട് തന്നെയും, കുടുംബത്തോടും അല്പം പോയാല്‍ ബന്ധുക്കളോടും മാത്രമേ ഇന്ന് പ്രതിബദ്ധതയുള്ളു. പരിസ്ഥിതി ആഘാതം കുറച്ച് കൊണ്ട് സ്ഥായിയായ വികസനം നടപ്പാക്കുവാന്‍ ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാര്ക്ക് കഴിഞ്ഞിട്ടില്ല. മരങ്ങള്‍ വെട്ടിമാറ്റി കുന്നുംമലകളും ഇടിച്ച് നിരത്തി മണല്‍ വാരി നദികള്‍ ഇല്ലാതാക്കിയുള്ള വികസനം നിലനില്ക്കുകയില്ല, അദ്ദേഹം പറഞ്ഞു.
പെര്‍ള സെന്റ് ഗ്രിഗേറിയസ് കോളേജ് ഓഫ് എന്‍ഞ്ചിനീയറിംഗിന് ഐക്യരാഷ്ട്രസഭയുടെ അക്കാദമിക് ഇംപാക്ട് അംഗത്വം ലഭിച്ചതിന്റെ ഭാഗമായി നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുര്യന്. ചടങ്ങില്‍ സജി.സി.തോമസ്, കോളേജ് ചെയര്മാന് മുന്‍മന്ത്രി അഡ്വ.ടി.എസ്. ജോണ്‍, പ്രിന്‍സിപ്പല്‍ ബി.എന്‍. ശാന്തപ്രിയ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: