ന്യൂദല്‍ഹി: ടിബറ്റില്‍ ചൈന നിര്‍മ്മിച്ച ജലവൈദ്യൂത പദ്ധതിയെ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇത് സംബന്ധിച്ച് ചൈനയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ ഏറ്റവും വലുതും ഏറ്റവും ഉയരത്തിലുമുള്ളതാണ് 1.52 ബില്യന്‍ ഡോളര്‍ ചെലവിട്ട് നിര്‍മ്മിച്ച ജലവൈദ്യൂത പദ്ധതി. ടിബറ്റന്‍ തലസ്ഥാനം ലാസയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് ജലവൈദ്യുതി പദ്ധതി സ്ഥിതി ചെയ്യുന്നത്.
ബ്രഹ്മപുത്ര നദിയിലെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ചൈന കൈമാറിയതായി വികാസ് സ്വരൂപ് പഞ്ഞു. ഭാരതത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ നദീജലം വഴിതിരിച്ച് വിടില്ലെന്ന് ഉറപ്പ് നല്കിട്ടുണ്ട്. പദ്ധതിയെ ഭാരതം നിരീക്ഷിച്ച് കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: