കോവളം: തിരയില്‍പ്പെട്ട വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡുമാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഊട്ടി രാജ്യാന്തര സ്കൂള്‍ വിനോദസഞ്ചാര സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ ലൈറ്റ് ഹൗസ് ബീച്ചില്‍ തിരയില്‍പ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കരയോടടുത്തുവീണ രണ്ടു വിദ്യാര്‍ഥികള്‍ വേഗം രക്ഷപ്പെട്ടുവെങ്കിലും സംഘത്തിലെ മിയ (17) കുറേ ദൂരം ഉള്ളിലായിപ്പോയി. ലൈഫ്ഗാര്‍ഡ് സൂപ്പര്‍വൈസര്‍ സിസില്പെരേരയുടെ നേതൃത്വത്തില്‍ ഗാര്‍ഡുമാരായ വി.അജികുമാര്‍, രമേഷ്കുമാര്‍ എന്നിവര്‍ചേര്‍ന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: