വിശാഖപട്ടണം: അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയം. ഗോവയെ ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്യ്ത ഗോവ 49 ഓവറില്‍ 194 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി ഡാരില്‍ .എസ്.എഫ് 3ഉം സിജോമോന്‍ ജോസഫ്, വിഷ്ണു മോഹന്‍ എന്നിവര്‍ 2 വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 44.5 ഓവറില്‍ വിജയലക്ഷ്യം കണ്ടു. ആല്ബിന് എലിയാസ് (46), റോഹന്‍ എസ്. കുന്നുമ്മേല്‍ (43), ഡാരില്‍ എസ്.എഫ് (36 നോട്ടൗട്ട്), അജിനാസ് (29), വിഷ്ണു മോഹന്‍ (17 ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: