മാവേലിക്കര: പല്ലാരിമഗലം പുന്തിലേത്ത് വീട്ടില്‍ ഓമനക്കുട്ടന് പിള്ള കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി മുഹമ്മദ് വാസിം ഉത്തരവിട്ടു. കണ്ണമംഗലം ഈരേഴ പറയന്റെകുറ്റിയില് ജ്യോതിഷ് ലാലിനെയാണ് കുറ്റക്കാരനായി കെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും. കേസിലെ രണ്ടാംപ്രതി തെക്കേക്കര ഉമ്പര്‍നാട് തൂമ്പുങ്കല്‍ കിഴക്കേതില്‍ ബിബിന്‍.പി. കോശിയെ കോടതി വെറുതെ വിട്ടു. 2014 ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു തെക്കു വശത്തായി ഹോട്ടല്‍ നടത്തിയിരുന്ന ഓമനക്കുട്ടന് അടച്ച ശേഷം വീട്ടിലേക്ക് വരുന്ന വഴി നരേന്ദ്ര പ്രസാദ് ജംഗഷനിനു സമീപമുള്ള സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചാപ്പലിന്റെ മുന്‍വശത്തു വെച്ചാണ് കൊലചെയ്യപ്പെട്ടത്.
ഭാര്യയുമൊത്ത് വന്ന ഓമനക്കുട്ടന് പിള്ള വീടിന് സമീപമായി താമസിച്ചു വരുന്ന മകളുടെ വീട്ടില്‍ ഭാര്യയെ ഇറക്കിയശേഷം അവിടെ നിന്നും തന്റെ വീട്ടിലേക്ക് പോകവേ ആണ് സംഭവം നടന്നത്. ഓമനക്കുട്ടന് പിള്ള ഹോട്ടല്‍ അടച്ചു കൈയ്യില്‍ പണവുമായി വരുമെന്ന് അറിയാമായിരുന്ന ജ്യോതിഷ് ലാലും ബിബിന്‍. ബി. കോശിയും സ്ഥലത്ത് കാത്തു നിന്നു. ഓമനക്കുട്ടന് പിള്ള വന്ന സ്കൂട്ടറിന്റെ മുമ്പില്‍ പ്രതികള്‍ അവരുടെ സ്കൂട്ടര്‍ കൊണ്ട് തടഞ്ഞു നിര്‍ത്തിയ ശേഷം എസ്. മോഡല്‍ കഠാര കൊണ്ട് ജ്യോതിഷ്ലാല്‍ ഓമനക്കുട്ടന് പിള്ളയുടെ വയറ്റില്‍ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രമണന് പിള്ള, അഡ്വ. ഒമര്‍ സലീം, അഡ്വ: ജീവന് ജോയി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: