ബേഡഡുക്ക: അടുക്കത്ത് ശ്രീ ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം 23 വരെ നടക്കും. 18ന് രാവിലെ 9.30ന് സമ്പൂര്‍ണ്ണ ഭഗവദ്ഗീതാ പാരായണം, 22ന് രാവിലെ 7ന് വാഹനപൂജ, തുടര്‍ന്ന് പ്രദക്ഷിണ ഭജന, 23ന് രാവിലെ 7 മുതല്‍ വിദ്യാരംഭം, എല്ലാ ദിവസവും നവരാത്രി വിശേഷാല്‍ പൂജയും, ഉച്ചക്ക് അന്നദാനവും, വൈകുന്നേരം ചുറ്റുവിളക്കും, പ്രദക്ഷിണ ഭജനയും ഉണ്ടാകും.
കാസര്‍കോട്: കോട്ടക്കണി സപരിവാര ശ്രീ അന്നപൂര്‍ണ്ണേശ്വരി മഹാകാളി ക്ഷേത്ര നവരാത്രി മഹോത്സവം 22 വരെ നടക്കും. ഇന്ന് ഉച്ചക്ക് 12ന് മഹാപൂജ, രാത്രി 7ന് ഭജന, 8ന് മഹാപൂജ, 15ന് രാത്രി 7ന് ഭജന, 8ന് മഹാപൂജ, 16ന് രാത്രി 7ന് ഭജന, 8ന് മഹാപൂജ, 17ന് രാത്രി 7ന് ഭജന, 8ന് മഹാപൂജ, 18ന് വൈകുന്നേരം 4ന് യക്ഷഗാനകൂട്ടം, രാത്രി 7ന് ഭജന, 8ന് മഹാപൂജ, 19ന് രാത്രി 7ന് ഭജന, 8ന് മഹാപൂജ, 20ന് രാത്രി 7ന് ഭജന, 8ന് മഹാപൂജ, 21ന് രാവിലെ 8മുതല്‍ വാഹനപൂജ, ഉച്ചക്ക് 12ന് മഹാപൂജ, രാത്രി 7ന് ഭജന, 8ന് മഹാപൂജ, രാത്രി 1 മണിക്ക് ശ്രീമഹാകാളി ദേവിയുടെ ദര്‍ശനത്തില്‍ ഗണങ്ങള്‍ക്ക് ഫലാര്‍പ്പണം, അഗ്നിസേവ, 22ന് രാവിലെ 8 മുതല്‍ വിദ്യാരംഭം, ഉച്ചക്ക് 12ന് മഹാപൂജ എന്നിവ നടക്കും.
കളനാട്: കട്ടക്കാല്‍ ശ്രീ ദുര്‍ഗ്ഗാപരമേശ്വരി കാലഭൈരവ തറവാട് ക്ഷേത്ര നവരാത്രി മഹോത്സവം 22 വരെ നടക്കും. 14 മുതല്‍ 18 വരെ ഉച്ചക്ക് പൂജ, വൈകുന്നേരം ദീപാരാധന, രാത്രി 8ന് ഭജന, തുടര്‍ന്ന് രാത്രി പൂജ, ദര്‍ശനം എന്നിവ ഉണ്ടാകും. 17ന് രാത്രി 11ന് മഹാപൂജ, ദര്‍ശനം, അഗ്നിസേവ, അന്നദാനം, 19ന് രാവിലെ 6ന് ഉഷപൂജ, 8ന് ബട്ടല അലങ്കാരപൂജ, ഉച്ചക്ക് 12ന് പൂജ, ദര്‍ശനം, 1മണിക്ക് അന്നദാനം, വൈകുന്നേരം 5ന് ബട്ടല ആരോഹണം, സന്ധ്യാപൂജ, രാത്രി 9മുതല്‍ ഭജന, രാത്രി 12ന് മഹാപൂജ, ദര്‍ശനം, 1മണിക്ക് യക്ഷഗാന കൂട്ടം, പുലര്‍ച്ചെ 4ന് മംഗള സ്നാനം, 20ന് വൈകുന്നേരം ദീപാരാധന, രാത്രി 8ന് ഭജന, തുടര്‍ന്ന് രാത്രിപൂജ, ദര്‍ശനം, 21ന് രാവിലെ 8ന് ആയുധപൂജ, വൈകുന്നേരം ദീപാരാധന, രാത്രി 8ന് ഭജന, രാത്രിപൂജ, ദര്‍ശനം, 22ന് രാവിലെ 8ന് വിദ്യാരംഭം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: