മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറിലെ കെല്‍വാ ഗ്രാമവാസികള്‍ കടുത്ത ആശങ്കയിലാണ്. ടൂറിസം കേന്ദ്രം കൂടിയായ തങ്ങളുടെ നാട്ടില്‍ റിസോട്ടുകളെ കേന്ദ്രികരിച്ചു വ്യഭിചാരം നടക്കുന്നതായി അവര്‍ തറപ്പിച്ചുപറയുന്നു. അതു തടയാന്‍ ഗ്രാമവാസികള്‍ തന്നെ ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നു.
ഗ്രാമത്തിലെത്തുന്ന പെണ്‍കുട്ടികള്‍ മുഖപടം ഒഴിവാക്കുക. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും മുഖപടത്തെ മറയാക്കാറുണ്ട്. മൂടുപടം ധരിച്ച് അന്യ പുരുഷന്റെ കൈപിടിച്ചു നടന്നാല്‍ ആരും കണ്ടുപിടിക്കില്ലല്ലോ. അതു തടയുകയാണ് ഗ്രാമനിവാസികളുടെ ലക്ഷ്യം. മുഖപടം ധരിച്ചില്ലെങ്കില്‍ വേശ്യകളെ തിരിച്ചറിഞ്ഞ് അവരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിക്കാനാവുമെന്ന് ഗ്രാമീണര്‍ കണക്കുകൂട്ടുന്നു. മുഖപടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമത്തിന്റെ പലയിടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചുകഴിഞ്ഞു.
പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. കുറച്ചുപേരൊക്കെ ഗ്രാമത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാനും തയ്യാറായിട്ടുണ്ട്. അടുത്തിടെ ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും സംശയത്തിന്റെ പേരില്‍ ഗ്രാമീണര്‍ തടഞ്ഞുവയ്ക്കുകയുണ്ടായി. ഗ്രാമത്തെ മലീമസമാക്കുന്ന വേശ്യാവൃത്തി തടയണമെന്ന് ആവശ്യപ്പെട്ട് അവര്‍ പോലീസിനു പരാതിയും നല്കി. എന്നാല്‍ കാര്യ മായ നടപടികളുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പുതിയ വഴികള്‍ തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: