ചെങ്ങന്നൂര്‍: വിവാദങ്ങളുടെയും, അഴിമതിയുടെയും പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയും, ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെയും സീറ്റ് തെറിച്ചു. പുലിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ റെജിയുടെയും, വാര്‍ഡ് അംഗവും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി.ഡി. സന്തോഷ് കുമാറിന്റെയും തദ്ദേശ തിരഞ്ഞെടുപ്പിലുളള സീറ്റ് മോഹമാണ് ഇല്ലാതായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ നിന്നുമാണ് രേഖാ റെജിയും, അഞ്ചാം വാര്‍ഡില്‍ നിന്നും പി.ഡി. സന്തോഷ് കുമാറും വിജയിച്ചത്.
പഞ്ചായത്തിലെ അഴിമതി ഭരണവും, ചില വിവാദങ്ങളും നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവരും തങ്ങളുടെ സീറ്റ് ഉറപ്പിക്കുന്നതിനായി കച്ചമുറുക്കി രംഗത്ത് എത്തിയെങ്കിലും അണികളില്‍ പലരും ഇവരുടെ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി നേരിട്ടെത്തിയാണ് സീറ്റ് ചര്‍ച്ച നടത്തിയത്.
എന്നാല്‍ ചര്‍ച്ചയിലും രേഖാ റെജിക്കും, പി.ഡി.സന്തോഷ് കുമാറിനും എതിരായാണ് ശബ്ദം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഇരുവരുടെയും സീറ്റ് നിഷേധിക്കാന്‍ ജില്ലാ സെക്രട്ടറി നിര്‍ബന്ധിതനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: