ആലപ്പുഴ: നവരാത്രി ഉത്സവം പ്രമാണിച്ച് ആലപ്പുഴ പറവൂര്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ വിവിധ പരിപാടികള്‍ നടത്തും. 20ന് വൈകിട്ട് 5ന് പൂജവയ്പ്, 21ന് രാവിലെ 10ന് കുട്ടികള്‍ക്കായി സരസ്വതീമൂലമന്ത്രാര്ച്ചന, 22ന് രാവിലെ 8മുതല്‍ വൈകിട്ട് 5 വരെ നവ കോടി അര്‍ച്ചന, തുടര്‍ന്ന് ഭജന. 23ന് പൂജവയ്പ്. പൂജയെടുപ്പ് ദിവസം അക്ഷരങ്ങള്‍ എഴുതാനും സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യമുണ്ട്. വിവിധ ചടങ്ങുകള്‍ക്ക് ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 949557334 ല്‍ ബന്ധപ്പെടണം.
എസ്ഡിവി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ വാര്‍ഷിക സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിക്കും. ഒക്ടോബര്‍ 22ന് എസ്ഡിവി ബസന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച സേവനത്തിലൂടെ ശ്രദ്ധേയയമായ ഗുരുശ്രേഷ്ഠരായ എന്‍. സ്വയംവരന്‍ നായര്‍, എന്‍. എസ്. മണി എന്നിവരെ അനുസ്മരിക്കും. കുടുംബാംഗങ്ങള്‍ക്ക് സ്മൃതിഫലകം സമ്മാനിക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം കുട്ടികളെയും വിജയിപ്പിച്ച എസ്ഡിവി ഗേള്‍സ് സ്കൂളിലെ പ്രധാനാദ്ധ്യാപിക അടക്കമുള്ള അദ്ധ്യാപകരെ ആദരിക്കും. ബ്രഹ്മകുമാരി ദിഷ നവരാത്രി പ്രഭാഷണം നടത്തും.
ഗുരുദേവപുരം തെക്കനാര്യാട് 298-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും ഇന്നു മുതല്‍ 23 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് തെക്കന്‍ പഴനിക്ഷേത്രം മേല്‍ശാന്തി ടി.എസ്. ഷാജി ശാന്തി ഭദ്രദീപ പ്രകാശനം നടത്തും.
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തിന് പ്രീതി നടേശന് ഭദ്രദീപം തെളിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഗീതസദസ് നടക്കും. 23 ന് രാവിലെ കുട്ടികളെ എഴുത്തിനിരുത്തും. സിനിമാതാരം ജയന്, ആകാശവാണി ന്യൂസ് എഡിറ്റര്‍ പി.ആര്. പൊന്നുമോന്, റിട്ട. ഹെഡ്മിസ്ട്രസ്മാരായ എസ്. ശ്രീമതി, സി.ജെ. ബാലാമണി, പി. അംബിക, കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ശാന്തിമാരായ സുരേഷ്, കുമാരന്, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ ബീനാ നടേശ് എന്നിവര്‍ നേതൃത്വം നല്‍കും.
ചെറുവാരണം പുത്തനമ്പലം ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഇന്ന് വൈകിട്ട് 6.30 ന് ദേവസ്വം പ്രസിഡന്റ് വി.എം. പുരുഷോത്തമന് ഭദ്രദീപം തെളിക്കും. 20 ന് വൈകിട്ട് 6.45 ന് വീണ കച്ചേരി. 21 ന് വൈകിട്ട് 6.45 ന് ദീപാരാധന, 22 ന് വൈകിട്ട് ഏഴിന് സംഗീത സദസ്. 23 ന് രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്ത്, 9 ന് സംഗീതസദസ്. വൈകിട്ട് 6.15 ന് ദീപാരാധന. ഏഴിന് ഭക്തിഗാന സുധ.
തുറവൂര്‍: തിരുമലഭാഗം ശ്രീവിഠളസ്വാമി ക്ഷേത്രത്തില്‍ നവരാത്രിആഘോഷങ്ങള്ക്കു് ലക്ഷ്മീപൂജയോടെ ചടങ്ങുകള്‍ക്കു് ആരംഭം കുറിച്ചു. എല്ലാ ദിവസങ്ങളിലും വൈകിട്ട് മഹാലക്ഷ്മീപൂജ നടക്കും. ഒക്ടോ 22നു് മഹാനവമി ദിവസം വൈകിട്ട് ഏഴിന് അമ്മമാരെ ലക്ഷ്മിയായി സങ്കല്പിച്ചു് ആദരിക്കുന്ന പ്രത്യേക ചടങ്ങായ വരലക്ഷ്മീപൂജനം ഉണ്ടാകും. എം ഗോപാല വാദ്ധ്യാര്, വി കൃഷ്ണ വാദ്ധ്യാര്, വി. സുരേന്ദ്ര നാഥ് ഭട്ട്, എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ചടങ്ങുകള്‍ക്കു് പ്രസിഡന്റെ് ആനന്ദകുമാര്‍ ഭട്ട്, സെക്രട്ടറി മഞ്ചുനാഥ ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
ചേര്‍ത്തല: കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും ദേവീഭാഗവത നവാഹയജ്ഞവും ഇന്ന് ആരംഭിച്ച് 23 ന് സമാപിക്കും. വൈകിട്ട് 6.30 ന് അമ്പലപ്പുഴ അസി. ദേവസ്വം കമ്മീഷണര്‍ എസ്. രാധാമണിയമ്മ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 21 ന് വൈകിട്ട് അഞ്ചിന് ആത്മീയപ്രഭാഷണം, 6.50 ന് ദീപാരാധന, ഏഴിന് സംഗീതസദസ്, 22 ന് രാവിലെ 5.30 ന് ഗണപതിഹോമം, വൈകിട്ട് ഏഴ് മുതല്‍ പുല്ലാങ്കുഴല്‍ കച്ചേരി, 23 ന് രാവിലെ ഏഴിന് ജുഗല്‍ബന്ദി, തുടര്‍ന്ന് പൂജയെടുപ്പ്, വിദ്യാരംഭം, ഒന്‍പതിന് ഭക്തിഗാനമേള, 9. 30 ന് പാല്‍ക്കഞ്ഞി വിതരണം.
ചെങ്ങന്നൂര്‍: കോട്ട ദേവീക്ഷേത്രത്തില്‍ ദേവി ഭാഗവത പാരായണവും നവരാത്രി ആഘോഷവും ആരംഭിച്ചു. ചെങ്ങന്നൂര്‍ രാമക്യഷ്ണന്‍ പോറ്റിയാണ് യജ്ഞാചാര്യന്‍. 21ന് പൂജവെയ്പും. 23ന് പൂജയെടിപ്പും വിദ്യാരംഭവും നടക്കുമെന്ന് സെക്രട്ടറി റ്റി.അജികുമാര്‍ അറിയിച്ചു.
ചാരുംമൂട്: നൂറനാട് പള്ളിക്കല്‍ താഴത്തേതില്‍ ശ്രീ പൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 23വരെ നടക്കും.
ദസറാ ആഘോഷം
ആലപ്പുഴ: സനാതന ധര്‍മ്മ വിദ്യാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദസറാ ആഘോഷത്തിന് തുടക്കമായി 23ന് സമാപിക്കും. ദിവസവും രാവിലെ 6ന് പ്രഭാതപൂജ, 9ന് ലളിതാസഹസ്രനാമജപം വൈകിട്ട് സന്ധ്യാപൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: