പുല്‍പ്പള്ളി : ക്ഷീര സഹകരണ സംഘത്തില്‍ കാലിത്തീറ്റ കച്ചവടത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഭരണ സമിതി പുറത്താക്കിയയാള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടുന്നു. പുല്പള്ളി ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് പാക്കത്ത് മത്സരിക്കുന്ന വി.ജെ.ബേബിയാണ് സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷീര സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതിന് ഒരു വര്‍ഷം മുന്‍പ് പുറത്ത് പോകേണ്ടിവന്നത്. നാല് ലക്ഷത്തിലേറെ രൂപ ഇയാളെക്കൊണ്ട് തരിച്ചടപ്പിച്ചതിന് ശേഷമായിരുന്നു സംഘത്തില്‍ നിന്ന് പരിച്ചുവിട്ടത്. പാലളവുകാരനായ ഇയാള്‍ കര്‍ഷകരില്‍ നിന്നളന്നെടുക്കുന്ന പാലിന്റെ കണക്ക് സംഘം ഓഫീല് കൊടുക്കുന്നതില്‍ ക്രതൃമം കാണിച്ചു വെട്ടിപ്പ് നടത്തയതായും പരാതിയുണ്ടായിട്ടുണ്ട്. ഇയാളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിയുടെ പുല്പള്ളി ലോക്കല്‍കമ്മിറ്റിയില്‍ തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും സെക്രട്ടറി അടക്കമുള്ളവര്‍ ഇയാളെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പൊതുവേ ദുര്‍ബലമായ സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പില്‍ സ്വന്തം അണികളില്‍ നിന്നുപോലും വന്‍ എതിര്‍പ്പിന് ഇത് കാരണമാകുമെന്ന് അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: