ചങ്ങരംകുളം: ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കരിങ്കല്ലത്താണി അവിണ്ടിത്തറ പളളിക്ക് പുറകിൽ താമസിക്കുന്ന പെരുമ്പുളളിയിൽ ഫൈസൽ(32), ഭാര്യ സലീന(26), എട്ട് മാസം പ്രായമുള്ള മകൻ ഹാഷിം എന്നിവരാണ് മരിച്ചത്. ഫൈസലിനെ വെട്ടേറ്റ നിലയിൽ വീടിനുള്ളിലാണ് കണ്ടെത്തിയത്.
ആശുപത്രിയിൽ കൊണ്ടപോകും വഴിയാണ് ഫൈസൽ മരിച്ചത്. മാനസികമായി പ്രശ്നമുണ്ടായിരുന്ന സെലീന ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ച ഭർതൃമാതാവിനെ തള്ളിമാറ്റിയ സെലീന കുട്ടിയെ എടുത്ത് കിണറ്റിൽ ചാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: