നീലേശ്വരം: സിപിഎം കോട്ടയായിരുന്നു മുണ്ടോംമാട് ദ്വീപില്‍ ബിജെപിയുടെ പതാകയുയര്‍ന്നു. ഒക്ടോബര്‍ 2ന് ഉയര്‍ത്തിയ പതാക അന്ന് തന്നെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി നശിപ്പിച്ചിരുന്നു. തൊട്ടടുത്ത് ദിവസം തന്നെ ദ്വീപിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയില്‍ സ്ഥാപിച്ച കൊടിമരത്തിനാണ് ബിജെപി പതാക ഉയര്‍ത്തിയിരിക്കുന്നത്. കരയിലും വെളളത്തിലും പതാക ഉയര്‍ത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ വിജയാഘാഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് ഇക്കരെ ഒരുക്കിയ പായസം സിപിഎം സംഘം പുഴയില്‍ ഒഴുക്കിയിരുന്നു. ഇതില്‍ സിപിഎം പ്രവകര്ത്തകരില്തന്നെ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പ് രൂക്ഷമായി വിഭാഗീയമായി ഒരു സംഘം യുവാക്കള്‍ പാര്‍ട്ടിയോട് നിസഹകരണം പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ച ഇവര്‍ക്ക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് അംഗത്വ വിതരണം നടത്താന്‍ മണ്ഡലം കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: