മ്യൂണിക്ക്: ജോര്‍ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോകചാമ്പ്യന്മാരായ ജര്‍മ്മനി അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ജര്‍മ്മന്‍ പട യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 50-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ പെനാല്‍റ്റിയിലൂടെയും 79-ാം മിനിറ്റില്‍ ക്രൂസും നേടിയ ഗോളുകളാണ് ജര്‍മ്മനിക്ക് വിജയവും യോഗ്യതയും സമ്മാനിച്ചത്. ജോര്‍ജിയയുടെ ആശ്വാസഗോള്‍ 53-ാം മിനിറ്റില്‍ കന്കാവ നേടി.
മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനെ 2-1ന് പരാജയപ്പെടുത്തി പോളണ്ടും യോഗ്യത നേടി. ഗ്രൂപ്പില്‍ ജര്മ്മനിക്ക്പിന്നില് രണ്ടാം സ്ഥാനക്കാരാണ് പോളിഷ് പട. പോളണ്ടിന് വേണ്ടി 13-ാം കിര്ചോവിയാക്കും 42-ാം മിനിറ്റില്‍ സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബര്‍ട്ടോ ലെവന്ഡോവ്സികയും ലക്ഷ്യം കണ്ടപ്പോള്‍ അയര്‍ലന്‍ഡിന്റെ ആശ്വാസഗോള്‍ 16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോനാഥന് വാള്‍ട്ടറിന്റെ വകയായിരുന്നു. പോളണ്ടിനും അയര്‍ലന്‍ഡിനും 18 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ പോളണ്ട് രണ്ടാം സ്വന്തമാക്കുകയായിരുന്നു. അയര്‍ലന്‍ഡ് പ്ലേ ഒാഫിനും യോഗ്യത നേടി.
ഗ്രൂപ്പ് എഫില്‍ നിന്ന് നേരത്തെ തന്നെ വടക്കന്‍ അയര്‍ലന്‍ഡും റുമാനിയയും യോഗ്യത നേടിയിരുന്നു. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ റുമാനിയ 3-0ന് ഫറോ ദ്വീപുകളെ പരാജയപ്പെടുത്തിയപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ വടക്കന്‍ അയര്‍ലന്‍ഡ് ഫിന്‍ലാന്‍ഡുമായി 1-1ന് സമനില പാലിച്ചു. മറ്റൊരു മത്സരത്തില്‍ ഹംഗറി ഗ്രീസിനോട് 4-3ന് പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി.
ഗ്രൂപ്പ് ഐയിലെ അവസാന പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ കീഴടക്കി. പോര്‍ച്ചുഗലിന് വേണ്ടി അഞ്ചാം മിനിറ്റില്‍ നാനിയും 78-ാം മിനിറ്റില്‍ കൗടീഞ്ഞോയും ലക്ഷ്യം കണ്ടപ്പോള്‍ സെര്‍ബിയയുടെ ആശ്വാസഗോള്‍ 65-ാം മിനിറ്റില്‍ ടോസിക്ക് സ്വന്തമാക്കി. എട്ട് കളികളും കഴിഞ്ഞപ്പോള്‍ 21 പോയന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അര്‍മേനിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത അല്‍ബേനിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി യൂറോയിലേക്ക് യോഗ്യത നേടി. എട്ട് കളികളില്‍ നിന്ന് ്14 പോയിന്റാണ് അല്ബേനിയക്കുള്ളത്. എട്ട് കളികളില്‍ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഡെന്മാര്ക്ക് പ്ലേ ഒാഫ് യോഗ്യത സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: