ഓമനത്തിങ്കള്‍കിടാവോ-നല്ല
കോമളത്താമരപ്പൂവോ
പൂവില്നിറഞ്ഞമധുവോ-പരി
പൂര്ണ്ണേന്ദുതന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ-ചെറു
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ-മൃദു
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ-ശോഭ
കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന് തന്ന നിധിയോ-പര
മേശ്വരിയേന്തും കിളിയോ
ദാഹം കളയും ജലമോ-മാര്‍ഗ
ഖേദം കളയും തണലോ
വാടാത്തമല്ലികപ്പൂവോ-ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ-മമ
കൈവന്ന ചിന്താമണിയോ
ലക്ഷമീ ഭഗവതി തന്റെ-തിരു
നെറ്റിമേലിട്ട കുറിയോ,
എന്നുണ്ണികൃഷ്ണന് ജനിച്ചോ-പാരി
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന് തന് കൃപയോ-ഇനി
ഭാഗ്യം വരുന്ന വഴിയോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: