ചേര്‍ത്തല: മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു, കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ഉള്‍പ്പോരുകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേതാക്കളുടെ അനുനയ ചര്‍ച്ചകളും പൊളിയുന്നു.
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഭാഗീയത രൂക്ഷമായി ഗ്രൂപ്പ് തിരിഞ്ഞ് പോരുതുടങ്ങി. 2010- 15 കാലയളവില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍ക്കും, വര്‍ഷങ്ങളായി പാര്‍ലമെന്ററി ചുമതലകള്‍ വഹിക്കുന്നവര്‍ക്കും സീറ്റ് നല്‍കരുതെന്ന കെപിസിസിയുടെ നിര്‍ദ്ദേശം പാടേ അവഗണിച്ചാണ് പലസ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. ഇതേത്തുടര്‍ന്ന് അധികാര വടംവലിയില്‍ മനംമടുത്തവര്‍ പരസ്യമായി രംഗത്തിറങ്ങി. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയംഗമായിരുന്ന തണ്ണീര്‍മുക്കം തൊഴുന്ത്രക്കരി വീട്ടില്‍ ടി.എസ്. ശൈലേഷ് 15-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗം ജയകുമാറും നഗരസഭ എട്ടാം വാര്‍ഡില്‍ ബിജെപിയ്ക്കായി മത്സരരംഗത്തുണ്ട്.
വയലാര്‍ രവി ഗ്രൂപ്പിന് സ്ഥാനാര്‍ത്ഥിളെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതന്മാരെ രംഗത്തിറക്കുമെന്ന് പരസ്യ പ്രസ്താവനകളുമായി നാലാം ഗ്രൂപ്പ് രംഗത്തെത്തി. പഞ്ചായത്തിലെ 19,20 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളായ തീരദേശവാസികള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാതിനിധ്യം നല്‍കാത്തതിനെ ചൊല്ലി വാര്‍ഡ് പ്രസിഡന്റുമാരടക്കം സ്ഥാനം രാജിവച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് മുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
സീറ്റ് ലഭിക്കാത്ത മറ്റ് പലനേതാക്കളും വിമതഭീഷണിയുമായി രംഗത്തുണ്ട്. ഇടത് പക്ഷത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. മത്സരിക്കുന്നത് ഭാര്യമാരാണെങ്കിലും സീറ്റിനു വേണ്ടി ഭര്ത്താക്കന്മാര് തമ്മില്‍ തല്ലുകൂടുന്ന അവസ്ഥയിലാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍. നഗരസഭ 20, 22 വാര്‍ഡുകളിലെ സീറ്റ് ആര്‍ക്കെന്നത് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ല. വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ സീറ്റ് വിഭജന ചര്‍ച്ച കയ്യാങ്കളിയിലെത്തി.
വനിതാസംവരണമായ 22-ാം വാര്‍ഡിലേക്ക് രണ്ട് പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഇവരുടെ ഭര്ത്താക്കന്മാര് തമ്മില്‍ പോരടിച്ചത് നാട്ടുകാര്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. ചുമതലപ്പെട്ട നേതാക്കള്‍ അടിക്കടി നിലപാടുകള്‍ മാറ്റുന്നത് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് തടസമാകുന്നുണ്ട്. ഇതുമൂലം പ്രവര്‍ത്തകരില്‍ ചേരിതിരിവും, ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതിനും വഴിവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: