ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ ക്രിക്കറ്റ് താരവും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് അംഗവുമായ മാഡിനേനി ദുര്‍ഗ ഭവാനിയെ(30) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മച്ചവാരം മേഖലയിലെ യാദവുല ബസാറിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമായിട്ടില്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭവാനി ആന്ധ്രയിലെ ഒരു ക്രിക്കറ്റ് താരത്തിനെതിരേ ലൈംഗിക അതിക്രമത്തിനു പരാതി നല്‍കിയിരുന്നു. മരണവുമായി ഈ സംഭവത്തിനു ബന്ധമുണ്ടോ എന്നു വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: