കൊച്ചി:കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധമെന്ന പേരില്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ മടക്കിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ച സാഹിത്യകാരന്മാര്ക്ക് ഇരട്ടമുഖമെന്ന് സാംസ്കാരിക നായകര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാലാവധി കഴിയുന്നവര്‍ പദവികള്‍ ഒഴിയേണ്ടതാണെങ്കിലും ചിലര്‍ മുന്‍കൂര്‍ രാജിവച്ച് ശ്രദ്ധപിടിച്ചുപറ്റാന്‍ നോക്കും. മരണത്തിന് തൊട്ടുമുമ്പുള്ള ആത്മഹത്യ ശ്രദ്ധിക്കപ്പെടുമെന്നത് പോലെയാണിത്.
സാഹിത്യ സാംസ്കാരിക ലോകത്തെ 23 പേര് ഒപ്പുവെച്ച പ്രസ്താവനില്‍ പറയുന്നു. എവിടെയെങ്കിലും നടന്ന ഒറ്റപ്പെട്ട സംഭവത്തില്‍ നിലവിളിക്കുന്നവര്‍ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങളില്‍ മൗനം പാലിക്കുകയാണ്. മികച്ച പുതിയത് കിട്ടുമെന്ന വാഗ്ദാനത്തില്‍ മയങ്ങി പഴയത് ഉപേക്ഷിക്കുന്നവരുടെ ഉള്ളില്‍ സ്വാര്‍ത്ഥതയാണ്. പ്രതിഷേധം ആത്മാര്‍ത്ഥമാവണം. ഏകപക്ഷീയമോ അവസരവാദപരമോ ആകരുത്. ഇവിടെ എല്ലാവര്ക്കും എല്ലാ നേരത്തും ബുദ്ധിഭ്രമം സംഭവിച്ചുകൊള്ളുമെന്ന രാഷ്ട്രീയസമവാക്യങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും പ്രസ്താവന തുടരുന്നു.
അക്കിത്തം, പി. പരമേശ്വരന്, മാടമ്പ് കുഞ്ഞിക്കുട്ടന്‍, കാനായി കുഞ്ഞിരാമന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, എസ്. രമേശന്‍നായര്‍, പി. നാരായണക്കുറുപ്പ്, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, കെ.ബി. ശ്രീദേവി, ശ്രീകുമാരി രാമചന്ദ്രന്, എന്‍.കെ. ദേശം, പ്രൊഫ. സി.ജി. രാജഗോപാല്‍, പ്രൊഫ. കെ.പി. ശശിധരന്, കുമുള്ളി ശിവരാമന്, സുരേഷ്ഗോപി, പ്രിയദര്ശന്, മേനക സുരേഷ്, വിജി തമ്പി, മേജര്‍ രവി, ഡോ. എ.എം. ഉണ്ണികൃഷ്ണന്, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ആലപ്പി രംഗനാഥ്, കെ.ജി. ജയന് (ജയവിജയ) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: