മാവേലിക്കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം 14ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചു കഴിഞ്ഞവര്‍ ഗൃഹസമ്പര്‍ക്കത്തിനു തുടക്കം കുറിച്ചു. വാര്‍ഡിലെ പ്രധാനപ്പെട്ട ആള്‍ക്കാരെ കണ്ട് അനുഗ്രഹം തേടുകയാണ് പ്രധാനം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇടതു വലതു മുന്നണികളില്‍ പലസ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പു പ്രവര്‍ത്തനങ്ങളില്‍ തട്ടി ഉലഞ്ഞു നില്‍ക്കുകയാണ്. ആദ്യം ഉയര്‍ത്തിക്കാട്ടിയ പല സ്ഥാനാര്‍ത്ഥികളും പിന്നീട് മാറി പുതുമുഖങ്ങള്‍ വരുന്ന കാഴ്ചയാണ് വാര്‍ഡുകളില്‍ കാണാന്‍ സാധിക്കുന്നത്. ചില വാര്‍ഡുകളില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തന്നെ ഒന്നിലധികം പേര് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നു വ്യത്യസ്ഥമായി സിപിഎമ്മിനെയും കോണ്‍ഗ്രസിലെയും ഗ്രൂപ്പു പ്രവര്‍ത്തനം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഇടതു വലതു മുന്നണികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനെ പ്രധാന പ്രവര്‍ത്തകര്‍ അടക്കം തള്ളിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം നല്കിയില്ലങ്കില് റിബല്‍ സ്ഥാനാര്‍ത്ഥിയാകാനും ചിലര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനം നിലവിലെ സാഹചര്യങ്ങളെ മാറ്റി മറിച്ച് ജയ പരാജയങ്ങള്‍ നിശ്ചയിക്കുമെന്നുറപ്പാണ്. ഇത് വര്ഷങ്ങളാക്കി കുത്തകയാക്കി വച്ചിരുന്ന പല പഞ്ചായത്തുകളിലെയും ഭരണത്തെയും മാറ്റി മറിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: