പരമശിവനും പാര്‍വതിയും ഗണപതിയും സുബ്രഹ്മണ്യനും ചേര്‍ന്നുള്ള ഒരു പ്രഭാതത്തില്‍ സാക്ഷാല്‍ നാരദമുനി ഒരേഒരു മാമ്പഴവുമായി കൈലാസത്തില്‍ വന്നുചേര്‍ന്ന് ശിവസമക്ഷത്തില്‍ കൊടുത്തു. സാക്ഷാല്‍ പരമേശ്വരന്‍ കഴിച്ചാല്‍ ലോകം മുഴുവന്‍ ഭക്ഷിച്ചതായി വരും എന്നു നാരദന്‍ പറഞ്ഞു. അതിനു മറുപടി ശിവന്‍ പറയുന്നു. എന്നാല്‍ ലോകമാതാവായ പാര്‍വതീദേവി കഴിക്കുന്നതാണ് ഉത്തമം എന്നുപറഞ്ഞു മാമ്പഴം പാര്‍വതിദേവിയ്‌ക്കു നല്‍കി. പാര്‍വതീദേവി നമ്മുടെ മക്കള്‍ രണ്ടുപേര്‍ക്കും വീതം വെച്ചുകൊടുക്കാമെന്നായി. അതിനിടക്ക് നാരദന്‍ കയറി മാമ്പഴം മുറിക്കരുത്, മുഴുവനായിത്തന്നെ കഴിയ്‌ക്കണം ഇത് അത്ഭുതമായ ജ്ഞാനപഴം ആണ് എന്നുപറയുന്നു.
എന്നാല്‍ ശരി രണ്ടുമക്കള്‍ക്കിടയില്‍ ഒരു മത്സരമാവട്ടെ എന്നു കരുതി. ലോകം മുഴുവന്‍ ആര് ആദ്യമായി ചുറ്റിവരുന്നുവോ അവര്‍ക്കാവട്ടെ ഈമാമ്പഴം എന്നു ഭഗവാന്‍ പറഞ്ഞു.
ഇതുകേള്‍ക്കേണ്ട താമസം സുബ്രഹ്മണ്യന്‍ മയില്‍വാഹനസമേതനായി ലോകം ചുറ്റാന്‍ പുറപ്പെട്ടു. എന്നാല്‍ വിഘ്‌നേശ്വരന്റെ സ്ഥിതി അതല്ല. മൂഷികന്റെമേല്‍ കയറി യാത്ര ചെയ്താല്‍ എപ്പോള്‍ തിരിച്ചുവരും ആലോചിക്കാനേവയ്യ. അപ്പോള്‍ വിഘ്‌നേശ്വരന്‍ നാരദമുനിയോടു ചോദിച്ചു. അച്ഛന്‍ അമ്മ എന്ന ലോകം എന്നല്ലേ അര്‍ത്ഥം. അതുകൊണ്ട് ഞാന്‍ ഇതാ എന്റെ വന്ദ്യമാതാവിനെയും വന്ദ്യപിതാവിനെയും പ്രദക്ഷിണം വെക്കുന്നു. അപ്പോഴേക്കും സുബ്രഹ്മണ്യസ്വാമി ലോകപ്രദക്ഷിണം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഗണപതി മാമ്പഴവുമായി നില്‍ക്കുന്നു.
സുബ്രഹ്മണ്യന്‍ കോപിഷ്ഠനായി. പാര്‍വതീ ദേവി സംഭവം വിവരിച്ചു. ഒന്നും സ്വീകരിക്കാന്‍ തയ്യാറാവാതെ രക്ഷിതാക്കളെയും സഹോദരനെയും ഉപേക്ഷിച്ചു വലിയ മലയില്‍ വന്നു നിലകൊണ്ടു. ഒരു പഴത്തിനുവേണ്ടി വന്നുനിന്നതിനാല്‍ ആ സ്ഥലം പഴം, നീ. പഴനി എന്നു സുപ്രസിദ്ധമായിത്തീര്‍ന്നു. പിന്നെ പാര്‍വതീദേവി കുമാരന് അനുഗ്രഹവും നല്‍കി കുന്ന് ഉള്ളസ്ഥലം എല്ലാം മുരുകന്‍ ഇരിക്കുന്ന സ്ഥലമായി ഇരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: