നെയ്യാറ്റിന്‍കര: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തപുരിയുടെ വ്യാവസായിക തലസ്ഥാനക്കി നെയ്യാറ്റിന്‍കരയെ മാറ്റുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്. ബിജെപി മുളളറവിള വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അഡ്വ: എസ് സുരേഷ് . വിഴിഞ്ഞം- നെയ്യാറ്റിന്‍കര- കാട്ടാക്കട എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 1800 കോടി രൂപ ചിലവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ റിങ്ങ് റോഡ് യാഥാര്‍ത്ഥ്യമാക്കും. അത് നെയ്യാറ്റിന്‍കരയുടെ വികസനങ്ങളെ ത്വരിതപ്പെടുത്തും. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച സിപിഎം കേവലം ഈഴവ സമൂഹത്തെ മാത്രമല്ല മുഴുവന്‍ ഭാരതീയരെയും അപമാനിച്ചു. അതുവഴി സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ സര്‍വ്വനാശം വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ഉണ്ടാകും. വാര്‍ഡ് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി രക്ഷാധികാരി അഡ്വ: ജി. സദാശിവന്‍നായര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസി: അഡ്വ: ആര്‍.എസ്സ്. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ: രഞ്ജിത്ത് ചന്ദ്രന്‍, ഏര്യാ പ്രസിഡന്റ് ആലംപൊറ്റ ശ്രീകുമാര്‍, മുള്ളറവിള, മാമ്പഴക്കര, , ഇളവനിക്കര എന്നീ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളായ അഡ്വ: എസ്. എസ്. സ്വപ്നജിത്ത്, എല്‍. കമലം, എസ്. രവീന്ദ്രന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പി. മോഹനന്‍നായര്‍, സുജിത്ത് എന്നിവര്‍ സംസാരിച്ചു.
















