ആലപ്പുഴ: എസ്എന്‍ഡിപിയുടെ സ്പോണ്േസേര്ഡ് ടീമായ ആലപ്പുഴയിലെ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും, എംഎല്‍എ മാരായ ജി.സുധാകരനും, ഡോ.തോമസ് ഐസക്കും വെളളാപ്പളളിയുമായി രഹസ്യ ബന്ധം പുലര്‍ത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ. എ. ഷുക്കൂര്‍ കുറ്റെപ്പെടുത്തി.
വെളളാാപ്പളളിയും, സരിത.എസ്.നായരുമായി ഉണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടനിലക്കാരനായി പോയതും, പ്രശ്നം രമ്യതയിലെത്തിക്കാന്‍ അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയതും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സജി ചെറിയാന് ആയിരുന്നു.
വെളളാപ്പളളിക്കെതിരെ പിണറായി വിജയനും, വി.എസ്.അച്ചുതാനന്ദനും ആരോപണ, പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ജില്ലയിലെ സിപിഎം നേതാക്കള്‍ വെളളാപ്പളളിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നത് കാണാതെ ഉമ്മന്‍ ചാണ്ടിക്കെതിരെ പൊളളയായ ആരോപണങ്ങള്‍ പിണറായി വിജയന് ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: