ആര്യാട്: ഭരണവര്‍ഗ്ഗത്തിന്റെ കെടുകാര്യസ്ഥതയില്‍ ആര്യാട് പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്‍ വൃഥാവിലായി. പ്രധാനമന്ത്രിയുടെ ആദര്‍ശ് ഗ്രാമപദ്ധതിയില്‍ തെരഞ്ഞെടുത്ത പഞ്ചായത്തിനെ ഭരണ മേലാളന്മാരുടെ മെല്ലെപ്പോക്ക് വിനയായി. കമ്മറ്റി വിളിച്ചുകൂട്ടി വിളംബരജാഥ നടത്തിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങല്‍ നടത്താതിരുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായി.
വൈദ്യുതി, കുടിവെള്ളം, കൃഷി, സ്കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യമേകല തുടങ്ങി സമസ്ത രംഗങ്ങളിലും പഞ്ചായത്ത് ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും ഉപേക്ഷക്കുറവുമൂലം അവതാളത്തിലായിരിക്കുകയാണ്. പുതിയ കണക്കനുസരിച്ച് 29,241 അംഗസംഖ്യയുല്ള പഞ്ചായത്തില്‍ പതിനെട്ട് വാര്‍ഡുകളാണ് നിലവില്‍. കോണ്‍ഗ്രസ് പത്ത്, സിപിഎം ഏഴ്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കര്‍ഷക തൊഴിലാളികളാണ് ജനസംഖ്യയിലേറെയും പഞ്ചായത്തു സംവിധാനം നിലവില്‍ വന്ന കാലംമുതല്‍ എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ആദ്യമായി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. എന്നാല്‍ പുതിയ ഭരണസമിതിയും പഞ്ചായത്തിന്റെ വികസനകാര്യത്തില്‍ യാതൊരു ശ്രദ്ധയും കാട്ടിയില്ലെന്നാക്ഷേപം ശക്തമാണ്.
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നാണ് ഭരണപക്ഷം ചൂണ്ടിക്കാണിക്കുമ്പോഴും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ക്രിയാത്മകമായ പ്രതിപക്ഷം പഞ്ചായത്തില്‍ ഇല്ലായിരുന്നുവെന്നും ഭരിക്കാനുള്ള യാതൊരു സഹകരണവും പ്രതിപക്ഷത്തു നിന്നുണ്ടായിട്ടില്ലെന്നും ഭരണപക്ഷം ആരോപിക്കുന്നു.
പട്ടികജാതി- പട്ടികവര്‍ഗ്ഗത്തിനുള്ള ഉന്നമനത്തിന് മുഴുവന്‍ പദ്ധതിതുകകളും നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും പലര്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ലെന്ന് സംവരണവിഭാഗം പരാതിപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി നടത്തിയതായും ഇഷ്ടക്കാര്‍ക്ക് മാത്രം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയതായും ഈ മേഖലയില്‍ തൊഴില്‍ ചെയ്തവര്‍ ആരോപിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍ജ്ജീവമായതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധവും മാറാരോഗ ഭീഷണിയും നേരിടുന്ന സ്ഥിയിലാണ് പഞ്ചായത്ത് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: