പത്തനംതിട്ട: ഈസ്റ്റേണ്‍ പ്ലാന്റേഷന് മസ്ദൂര്‍ സംഘിന്റെ(ബിഎംഎസ്) നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിന് ഭാഗമായിരുന്നു ഉപരോധം.അബാന്‍ ജംഗ്നില്‍ നിന്നും പ്രകടനമായെത്തിയ തൊഴിലാളികള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ റോഡുപരോധിച്ചു. തൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കുക,ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പെടുത്തുക,ശമ്പല കുടിശ്ശിക നല്‍കുക,ലയങ്ങളുടെ ശോചനീയവസ്ഥ പരിഹരിക്കുക തുടങ്ങിയവാശ്യങ്ങള് ഉന്നയിച്ചാണ് തൊഴിലാളി പ്രക്ഷോഭം.
ഉപരോധ സമരം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ജി.സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.ശശി,യൂണിയന് ജില്ലാ പ്രസിഡന്റ് എന്‍.ശശി എന്നിവര്‍ പ്രസംഗിച്ചു. പി.എസ്.പ്രകാശ്,വി.രാജന് പിള്ള,കെ.എ.സുരേഷ്,നന്ദകുമാര്‍,ശ്രീനിവാസന്,നളന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: