പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ചുവരെഴുതുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. ഒരു വ്യക്തിയുടെ സ്ഥലത്ത് അയാളുടെ അനുവാദമില്ലാതെ എഴുതുന്നതും കൊടിമരം നാട്ടുന്നതും ബാനറുകള്‍ കെട്ടുന്നതും ചട്ടവിരുദ്ധമാവും. ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങാതെ ചുവരെഴുത്തും മറ്റും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനുയായികളെ അനുവദിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍, അവയുടെ കോമ്പൗണ്ടുകള്‍, പരിസരം, ചുവരുകള്‍ എന്നിവിടങ്ങളിലും ചുവരെഴുത്ത് നടത്തുന്നതും പ്രചരണോപാധികള്‍ സ്ഥാപിക്കുന്നതും ചട്ടവിരുദ്ധമാണ്.
പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: