നീലേശ്വരം: പള്ളിക്കര മേല്‍പ്പാല നിര്‍മ്മാണത്തിന് 40 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സര്‍ക്കാരിനെ ഓട്ടോതൊഴിലാളി യൂണിയന് (ബിഎംഎസ്) ന്റെ അടിയന്തിര യോഗം അഭിനന്ദിച്ചു. കഴിഞ്ഞ 10 വര്‍ഷം എംപി ആയിരുന്നിട്ടും സ്വന്തം പാര്‍ട്ടി സംസ്ഥാനത്ത് ഭരണത്തിലും, പാര്‍ട്ടി പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ കേന്ദ്ര ഭരണത്തിലുണ്ടായിരുന്നിട്ടും മേല്‍പ്പാലത്തിന് വേണ്ടി പണം പാസാക്കിയെടുക്കാന്‍ കഴിയാതിരുന്ന സ്ഥലം എംപിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ റോളില്‍ രംഗ പ്രവേശം ചെയ്തിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ ഒറ്റപ്പെടുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാറിന് ഒരു നന്ദിവാക്കു പോലും പറയാന്‍ എംപി തയ്യാറാകാത്തതിന് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടി അനുഭാവികള്‍ക്ക് മുന്നിലും കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്നിലും സ്വയം അപഹാസ്യനാകാനേ എംപിയുടെ നിലപാട് ഉപകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ഓട്ടോതൊഴിലാളി യൂണിയന് പ്രസിഡന്റ് രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീനിവാസ്, പി.സത്യനാഥ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വിജേഷ് അരയാക്കണ്ടി സ്വാഗതവും ജോ.സെക്രട്ടറി സന്ദീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: