ഇരിട്ടി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണ മുന്നയിച്ച യുഡിഎഫ് നേതാവിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനം. അയ്യന്‍കുന്ന് പഞ്ചായാതിലെ മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ തോമസ് വലിയ തൊട്ടിക്കെതിരെ ഇതേ പഞ്ചായത്തിലെ യുഡിഎഫ് നേതാവും യൂത്ത് ഫ്രണ്ട് സംസ്ഥാന സിക്രട്ടറി യുമായ സിബി വാഴക്കാല പത്രസമ്മേളനം വിളിച്ച് ആരോപണമുന്നയിച്ചിരുന്നു. ഗ്രാമസഭ ചേര്‍ന്നെന്നു വ്യാജരേഖ ചമച്ച് മുന്‍ പഞ്ചായത്ത് വൈസ് പ്രസിടണ്ടായിരുന്ന കാലത്ത് തോമസ് വലിയതൊട്ടി അനര്ഹാരായവരെ ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ തിരുകിക്കയറ്റി എന്നായിരുന്നു ആരോപണം. തോമസ് വലിയതൊട്ടിയെ മത്സരിക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്ക് പരാതി നല്‍കിയതായും സിബി വാഴക്കാല പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തോമസ് വലിയതൊട്ടിയെ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചതായാണ് അറിയാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: