കണ്ണൂര്‍: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ലീപ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ മാനസികാരോഗ്യം നിലനിര്‍ത്താം അന്തസ്സോടെ എന്ന വിഷയത്തില്‍ സൗജന്യ മനശാസ്ത്ര ശില്പശാല നടത്തും. മാനസ്സിക പ്രശ്നങ്ങള്‍ എങ്ങനെ അന്തസ്സോടെയും ആദരവോടെയും നേരിടാമെന്നും മാനസികാരോഗ്യം നിലനിര്‍ത്താനായി ജീവിതശൈലിയിലും മനോഭാവത്തിലും വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും ശില്പശാലയില് പ്രതിപാദിക്കും. പ്രായഭേദമന്യേ എല്ലാവര്ക്കും ശില്പശാലയില് പങ്കെടുക്കാം. കണ്ണൂര്‍ പോലീസ് സൊസൈറ്റി ഹാളില്‍ നാളെ ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകുന്നേരം 5.30 വരെയാണ് ശില്പശാല. ലീപ് സെന്ററിലെ സൈക്കോളജിസ്റ്റ് ഡോ. കെ.ജി.രാജേഷ് ശില്‍പ്പശാല നയിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9388776640, 04972739640.
പ്രതികരിക്കാൻ ഇവിടെ എഴുതുക: